NEWS

അനുപമ പരമേശ്വരന് പകരം കീർത്തി സുരേഷ് നാഗചൈതന്യയുടെ നായികയാകും

News

തെലുങ്ക് സിനിമയിലെ യുവ താരങ്ങളിൽ ഒരായാളായ നാഗചൈതന്യ അഭിനയിച്ചു ഈയിടെ പുറത്തുവന്ന ചിത്രമാണ് 'കസ്റ്റഡി'. തമിഴ് സിനിമാ സംവിധായകനായ വെങ്കട് പ്രഭു സംവിധാനം ചെയ്ത  'കസ്റ്റഡി'യിലൂടെ നാഗ ചൈതന്യ തമിഴിലും അരങ്ങേറ്റം കുറിച്ചു.  ഈ ചിത്രത്തിനെ തുടർന്ന്   'കാർത്തികേയ', 'കാർത്തികേയ-2' എന്നീ ചിത്രങ്ങൾ ഒരുക്കിയ സന്ധു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നാഗചൈതന്യ അഭിനയിക്കുന്നത്. മലയാളി താരം അനുപമ പരമേശ്വരനെയാണ്  ഈ ചിത്രത്തിലേക്ക് ആദ്യം നായികയായി തിരഞ്ഞെടുത്തിരുന്നത് എന്നാണു പറയപ്പെടുന്നത്. എന്നാൽ ഇപ്പോൾ ടോളിവുഡിൽ നിന്നും ലഭിച്ചിരിക്കുന്ന പുതിയ വാർത്ത അനുപമ പരമേശ്വരനെ ഈ ചിത്രത്തിലിരുന്നു വിലക്കി എന്നും അവർക്കു പകരം കീർത്തി സുരേഷിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുമാണ്. ഇത് സംബന്ധമായുള്ള ചർച്ചകൾ പൂർത്തിയായെന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ  ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.  'ഗീത ആർട്‌സാണ്' ഈ ചിത്രം നിർമ്മിക്കുന്നത്. 'കാർത്തികേയ-2' മികച്ച സ്വീകാര്യത നേടിയതിനാൽ, ഈ ചിത്രവും ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണത്രെ സന്ധു മൊണ്ടേട്ടി ഒരുക്കുന്നത്. അതിനാൽ പ്രതിഫല പ്രശ്‍നം കരണമായാണത്രെ  അനുപമ ഈ  സിനിമയിൽ നിന്ന് പിൻമാറിയത് എന്നാണു സൂചന. പാൻ ഇന്ത്യൻ ചിത്രമായതിനാൽ അനുപമ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടു എന്നും,   എന്നാൽ താരത്തിന്റെ  മാർക്കറ്റ് അനുസരിച്ചുള്ള പ്രതിഫലമേ നൽകുവാൻ  സാധിക്കുകയുള്ളൂ എന്ന് നിർമ്മാതാവ് പറയുകയും ചെയ്തതിനെ തുടർന്നാണ് താരം സിനിമയിൽ നിന്ന് പിന്മാറിയതെന്നാണ് വാർത്ത! അതിന് ശേഷമാണത്രെ  കീർത്തി സുരേഷിനെ നായികയായി തിരഞ്ഞെടുത്തിരിക്കുന്നത്.


LATEST VIDEOS

Top News