NEWS

ലിയോയില്‍ വില്ലനായി അനുരാഗ് കശ്യപും എത്തുന്നു

News

വിജയ്‌ നായകനാകുന്ന  ലിയോയുടെ പുതിയ അപ്ഡേറ്റുകളാണ് ഓരോ ദിവസവും വരുന്നത്.  ഇപ്പോഴിതാ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.  ലിയോയുടെ ചിത്രീകരണം ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാകും. അഥിതി വേഷത്തിലാണ് അനുരാഗ് കശ്യപ് എത്തുന്നത്‌. ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ലിയോയില്‍ സഞ്ജയ്‌ ദത്താണ് പ്രധാന വില്ലനായി എത്തുന്നത്. അനുരാഗ് കശ്യപ് കൂടി എത്തുന്നതോടെ മൂന്ന് സംവിധായകര്‍ ലിയോയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.  തമിഴിലെ മുന്‍നിര സംവിധായകരായ ഗൌതം മേനോനും മിഷ്ക്കിനും നേരത്തെ തന്നെ ചിത്രത്തിന്‍റെ ഭാഗമാണ്. തൃഷ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി,മൻസൂർ അലി ഖാൻ, മാത്യു തോമസ്, അർജുൻ സർജ എന്നിവരടങ്ങുന്ന ഒരു വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. കാശ്മീരാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 7 സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ 19 ന് റിലീസ് ചെയ്യും. മനോജ് പരമഹംസ ചായഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുന്നു. ദ്രുതഗതിയിൽ പുരോഗമിക്കുന്ന ചിത്രം ദീപാവലി റിലീസിന് ഒരുങ്ങുകയാണ്.


LATEST VIDEOS

Top News