വിജയ് സേതുപതിയുടെ അന്‍പതാമത് ചിത്രാമായ മഹാരാജയുടെ ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുകയാണ്.ചിത്രത്തില്‍ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രതിനായക വേഷത്തില്‍ എത്തുകയാണ്.നിതിലന്‍ സ്വാമി നാഥനാണ് മഹാരജയുടെ സംവിധായകന്‍. ഇരട്ട വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. റിവെന്ജ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് വിജയ് സേതുപതിയും അനുരാഗ് കശ്യപും ഒന്നിക്കുന്നത്. കാന്താര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ സംഗീത സംവിധായകനായ അജനേഷ് ലോകനാഥ് ആണ് മഹാരജയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്‍റെ പകുതിയില്‍ കൂടുതല്‍ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി 35 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് മഹാരാജ തീയേറ്ററുകളില്‍ എത്തുന്നത്. അടുത്തിടെ റിലീസായ വെട്രിമാരന്‍ ചിത്രം വിടുതലൈ ഒന്നാം ഭാഗത്തില്‍ മികച്ച പ്രകടനമാണ് വിജയ് സേതുപതി കാഴ്ചവച്ചിരിക്കുന്നത്.