NEWS

'ദളപതി-69'-ൽ വിജയ്‌ക്കൊപ്പം അപർണ ബാലമുരളിയും...

News

വിജയ് ഇപ്പോൾ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'GOAT' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം എച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കാനിരിക്കുന്നത്. ഇത് വിജയ്‌യുടെ 69-മത്തെ ചിത്രമാണ്. ഇതിന്റെ പ്രാരംഭഘട്ട ജോലികൾ തകൃതിയായി നടന്നു വരികയാണ്. ഈ ചിത്രത്തിന്റെ അഭിനയം പൂർത്തിയാക്കിയ ശേഷം വിജയ് രാഷ്ട്രീയ [പ്രവർത്തനങ്ങൾക്കായി സിനിമ വിടാൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഈ ചിത്രം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലേക്കുള്ള നടീനടിമാരെ തെരഞ്ഞെടുക്കുന്ന ജോലികളും നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് മലയാളി നടിയായ അപർണ ബാലമുരളിയെ ഈ ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. എന്നാൽ വിജയ്‌യുടെ നായികയായി അല്ലെന്നാണ് റിപ്പോർട്ട്. ഒരു പ്രധാന കഥാപാത്രത്തിന് വേണ്ടിയാണത്രെ അപർണ ബാലമുരളി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. നടൻ സൂര്യയ്‌ക്കൊപ്പം 'സുരറൈ പോട്രു' എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചതിനെ തുടർന്ന് അപർണക്കു തമിഴിൽ കുറെ അവസരങ്ങൾ വരികയും ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ധനുഷ് സംവിധാനം ചെയ്തിരിക്കുന്ന 'രായൻ' എന്ന ചിത്രത്തിലും അപർണ ബാലമുരളി അഭിനയിച്ചു കഴിഞ്ഞു. ഈ ചിത്രം ജൂൺ 12ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന സാഹചര്യത്തിലാണ് 'ദളപതി-69'-ൽ വിജയ്‌ക്കൊപ്പം ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം അപർണക്കു ലഭിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധമായ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.


LATEST VIDEOS

Top News