NEWS

'ഐ മാക്സ്'-ന് പുറമെ മറ്റൊരു അത്യാധുനിക സാങ്കേതിക വിദ്യയിലും പുറത്തിറങ്ങുന്ന വിജയ്‌യുടെ 'GOAT

News

വിജയ്, വെങ്കട്പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന ബ്രമ്മാണ്ട ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. (GOAT). വിജയ്‌ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, സ്നേഹ, ലൈല, അജ്മൽ, മീനാക്ഷി ചൗധരി തുടങ്ങിവർ അണിനിരക്കുന്ന ഈ ചിത്രം അടുത്ത മാസം (സെപ്റ്റംബർ) 5-ന് റിലീസാകാനിരിക്കുകയാണ്. അതിനാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും, ബിസിനസ് വിഷയങ്ങളും തകൃതിയായി നടന്നു വരികയാണ്. ഈ ഘട്ടത്തിലാണ് ചിത്രത്തിന്റെ റിലീസ് സംബന്ധമായി ചില പുതിയ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഐമാക്സ് സാങ്കേതിക വിദ്യയിലുള്ള തിയറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്യും എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ചിത്രത്തിൻ്റെ സംവിധായകനായ വെങ്കട്ട് പ്രഭു ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു അപ്‌ഡേറ്റ് പങ്കിട്ടിരിക്കുന്നത്. അതനുസരിച്ച് ഈ ചിത്രം അത്യാധുനിക സാങ്കേതിക വിദ്യയായ EPIQ-ലും റിലീസാകുമത്രെ! EPIQ സാങ്കേതികവിദ്യയിൽ ഈ ചിത്രം കാണുമ്പോൾ വിപുലമായ 'ഐ മാക്സ്' സ്‌ക്രീനുകളേക്കാൾ മികച്ച സ്‌ക്രീൻ അനുഭവമായിരിക്കുമത്രേ! ഇങ്ങിനെ ഒരേ സമയം 'ഐ മാക്സ്' സാങ്കേതിക വിദ്യയിലും EPIQ സാങ്കേതികവിദ്യയിലും റിലീസാകുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് 'GOAT'.


LATEST VIDEOS

Top News