NEWS

മാസ്സ് റീ ഓപ്പണിംഗിന് ഒരുങ്ങി അപ്സര തീയേറ്റർ

News

കോഴിക്കോട്ടെ അപ്സര തീയറ്റർ വീണ്ടും ജനഹൃദയങ്ങളിലേക്ക്. മെയ് 23 നു മമ്മൂട്ടി ചിത്രം ടർബോ റിലീസിലൂടെയാണ് മാസ്സ് റീ ഓപ്പണിംഗിന് ഒരുങ്ങുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രൈംസ് ഏറ്റെടുത്താണ് വീണ്ടും തിയേറ്റര്‍ തുറക്കുന്നത്. മാജിക് ഫ്രൈംസ് അപ്സര എന്ന പേരിലാണ് ഇനി തീയറ്റർ അറിയപ്പെട്ടുക. കഴിഞ്ഞ മെയ് മാസമാണ് അടച്ചത്. ഒരേ സമയം 1000 പേർക്ക് സിനിമ കാണാനുള്ള സൗകര്യം ഇവിടെ ഉണ്ട്. സാങ്കേതികമായി പരിഷ്കരിച്ചും പുതിയ ശബ്ദ സംവിധാനം ഒരുക്കിയുമാണ് തിയേറ്റര്‍ വീണ്ടും തുറക്കുന്നത്. 52 വർഷത്തെ സിനിമ ചരിത്രം ഉറങ്ങിക്കിടക്കുന്ന കോഴിക്കോടിന്റെ സ്വന്തം തീയറ്ററാണിത്.


LATEST VIDEOS

Top News