NEWS

എ ആർ മുരുകദാസ് വീണ്ടും ബോളിവുഡിൽ; സൽമാൻഖാനും രഷ്‌മികാ മന്ദാനയും ഒന്നിക്കുന്ന ‘സിക്കന്ദർ’

News

രജനികാന്തും, നയൻതാരയും ഒന്നിച്ചഭിനയിച്ച 'ദർബാർ' എന്ന സിനിമയ്ക്കു ശേഷം കോളിവുഡിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ എ.ആർ.മുരുകദാസ് ഇപ്പോൾ ശിവകാർത്തികേയനെ നായകനാക്കിയാണ് ചിത്രം ഒരുക്കി വരുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പോണ്ടിച്ചേരിയിൽ നടന്നു വരികയാണ്. ശിവകാർത്തികേയനും. എ.ആർ.മുരുകദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിന് ശേഷം എ.ആർ.മുരുകദാസ് ഒരു ഹിന്ദി ചിത്രമാണ് സംവിധാനം ചെയ്യുന്നത്. ഇതിൽ ബോളിവുഡിലെ പ്രശസ്ത നടന്മാരിൽ ഒരാളായ സൽമാൻഖാനാണ് നായകനായി അഭിനയിക്കുന്നത്. ‘സിക്കന്ദർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സൽമാൻഖാന്റെ നായികയായി ഇപ്പോൾ തമിഴിലേയും, തെലുങ്കിലേയും സെൻസേഷണൽ ഹീറോയിനായ രാഷ്‌മികാ മന്ദാനയാണ് അഭിനയിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവായ സജിത്ത് നദിയാദ്‌വാല ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം റംസാന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. എ.ആർ.മുരുകദാസ് ഇതിന് മുൻപും ഹിന്ദിയിൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിൽ തന്റെ സൂപ്പർഹിറ്റായ 'ഗജിനി'യുടെ ഹിന്ദി റീമേക്ക് ആമീർഖാനെ നായകനാക്കിയും, 'തുപ്പാക്കി'യുടെ റീമേക്കിനെ അക്ഷയ് കുമാറിനെ നായകനാക്കിയും, 'മൗന ഗുരു'വിന്റെ ഹിന്ദി റീമേക്കായ 'അകിര'യെ സോനാക്ഷി സിൻഹയെ നായകിയാക്കിയും സംവിധാനം ചെയ്ത എ.ആർ.മുരുകദാസ് അടുത്ത് സൽമാഖാനുമായാണ് ഒന്നിക്കുന്നത്.


LATEST VIDEOS

Top News