NEWS

കാർത്തിക്ക് വില്ലനായി അരവിന്ദസ്വാമി!

News

തമിഴ് സിനിമയിലെ മുൻനിര നായകനമാരിൽ ഒരാളായ കാർത്തി അഭിനയിച്ചു അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം 'ജപ്പാൻ' ആണ്. 'കുക്കൂ', 'ജോക്കർ', 'ജിപ്സി' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജു മുരുഗനാണു ഈ ചിത്രം സംവിധാനം ചെയ്തു വരുന്നത്. ദീപാവലിക്ക് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ അവസാനഘട്ട പണികൾ ഇപ്പോൾ തകൃത്യമായി നടന്നു വരികയാണ്. ഈ സിനിമയ്ക്കു ശേഷം കാർത്തി, നളൻ കുമാരസ്വാമി എന്ന സംവിധായകൻ  സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു വരുന്നത്.  ഈ ചിത്രം പൂർത്തിയാക്കിയ ശേഷം കാർത്തി അഭിനയിക്കാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് സേതുപതി, തൃഷ കോമ്പിനേഷനിൽ വന്നു സൂപ്പർഹിറ്റായ '96' എന്ന ചിത്രം സംവിധാനം ചെയ്ത പ്രേംകുമാർ ആണ്. ഇത് കാർത്തിയുടെ 27-ാമത്തെ സിനിമയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കാർത്തിയുടെ ജേഷ്ഠനും, നടനും, നിർമ്മാതാവുമായ സൂര്യയുടെ '2ഡി എന്റർടെയ്ൻമെന്റാണ്. കുടുംബ കഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ സ്റ്റൈലിഷ് ആക്ടറായ  അരവിന്ദസ്വാമിയാണ് വില്ലനായി എത്തുന്നത്.  'ജയം' രവിയുടെ 'തനി ഒരുവൻ' എന്ന ചിത്രത്തിൽ ഒരു ശക്തനായ വില്ലനായി വന്ന അരവിന്ദസ്വാമി ഈ ചിത്രത്തിലും അതുപോലെ ഒരു ശക്തനായ വില്ലനായാണത്രെ അഭിനയിക്കുന്നത്. കഥയിൽ പ്രധാന്യമുള്ള വേഷങ്ങളെ മാത്രം തിരഞ്ഞെടുത്തു  അഭിനയിക്കുന്ന അരവിന്ദസ്വാമി, ഈ ചിത്രത്തിന്റെ കഥയെ കുറിച്ചറിഞ്ഞതും ഉടനേ കരാറിൽ ഒപ്പുവെച്ചു എന്നാണു പറയപ്പെടുന്നത്.


LATEST VIDEOS

Top News