'ഓര്‍ഡിനറി വുമണ്‍' എന്ന അടികുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
ഒരുകാലത്ത് മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു അർച്ചന കവി. നീലത്താമര എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനംകവർന്ന ഒരേ ഒരു നടി. പിന്നീട് മമ്മി & മീ, ഹണി ബീ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച്.
2009 മുതൽ 2017 വരെ മാത്രമായിരുന്നു നടിയുടെ സിനിമ ജീവിതം. വിവാഹ ശേഷം കുറേ നാളുകളായി അഭിനയ രംഗത്ത് നിന്ന് താരം വിട്ടുനിൽക്കുകയായിരുന്നു നടി. എന്നിരുന്നാലും സമൂഹ മാധ്യമങ്ങളിൽ വളരെയധികം ഫേമസാണ് അർച്ചന. നടിയുടെ ഈസ്തെറ്റിക്ക് ചിത്രങ്ങൾ ഇപ്പോഴും വൈറലാണ്. ഇപ്പോഴിതാ നടിയുടെ പുതിയ വരൈറ്റി ചിത്രങ്ങളാണ് വൈറലാകുന്നത്.
'ഓര്‍ഡിനറി വുമണ്‍' എന്ന അടികുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാഞ്ചോട്ടിലിരുന്ന് കണ്ണാടി നോക്കി കണ്ണെഴുതുന്നതും ബീഡി വലിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
നടിയുടെ സൗന്ദര്യവും നീലത്താമരപോലെ വിടർന്നു നിൽകുന്ന ചിരിയും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. ലൈറ്റ് പീച്ച് കളര്‍ സാരിയുടുത്ത് ചുവപ്പ് ബ്ലൗസ് ധരിച്ച് ചുവന്ന വട്ടപ്പൊട്ടും കുത്തിയാണ് നടിയെ ചിത്രങ്ങളില്‍ കാണുന്നത്. കൈയിൽ മൈലാഞ്ചി ഇടുന്നതും കാണാം
ഐസോഗ്രഫി എന്ന ഫോട്ടോഗ്രാഫി സംഘമാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. ഫോട്ടോഷൂട്ടിന്‍റെ മേക്കിങ് വീഡിയോയും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോസിനും ഫോടോസിനും മികച്ച അഭിപ്രായങ്ങളാണ് താരങ്ങളും ആരാധകരും നൽകുന്നത്.