വിവാഹമോചിതരാകാൻ തീരുമാനിച്ച ധനുഷും, ഐശ്വര്യയും വീണ്ടും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്ന അഭ്യൂഹമാണ് ഇപ്പോൾ കോളിവുഡിൽ വ്യാപകമായി പ്രചരിച്ച് വരുന്നത്. ധനുഷിന് നായികമാരുമായി ഉണ്ടായിരുന്ന അടുപ്പമാണ് വിവാഹമോചനത്തിന് കാരണമായത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇതുവരെ ധനുഷോ ഐശ്വര്യയോ ഒരിക്കൽ പോലും വിവാഹമോചനത്തിനായുള്ള കാരണം കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. അതേ സമയം മക്കൾക്കുവേണ്ടിയെങ്കിലും ഐശ്വര്യയും, ധനുഷും ഒരുമിച്ച് ജീവിക്കണമെന്നതാണ് രണ്ട് പേരുടെയും വീട്ടുകാരുടെ ആവശ്യം. ഇതിനായി ഇരു വീട്ടുകാരും തമ്മിൽ സമാധാന ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ അതിന് ശരിയായ ഫലം കണ്ടില്ല. അതിനാൽ ഇരുവരും വിവാഹമോചന കാര്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതേ ത്തുടർന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ചെന്നൈ കുടുംബക്ഷേമ കോടതിയിൽ ഐശ്വര്യ രജനികാന്ത് വിവാഹമോചന ഹർജി നൽകിയത്. ഹർജി ഒക്ടോബർ ആറിന് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഹർജിക്കാരായ ധനുഷും, ഐശ്വര്യയും കോടതിയിൽ ഹാജരാകിയില്ല. അതിനെ തുടർന്ന് ഇരുവരുടെയും വിവാഹമോചന കേസ് ഒക്ടോബർ 19-ലേക്ക് മാറ്റിവച്ചു. അതായത് നാളെയാണ് ഒക്ടോബർ-19. ഈ സാഹചര്യത്തിലാണ് ഐശ്വര്യയും, ധനുഷും വിവാഹമോചന തീരുമാനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് എന്നുള്ള വാർത്ത കോളിവുഡിൽ പ്രചരിച്ചുവരുന്നത്. ഇതിന് പ്രധാന കാരണമായി പറയുന്നത് രജനികാന്തിൻ്റെ ആരോഗ്യസ്ഥിതിയാണെന്നാണ്. അതായത് രജനികാന്തിൻ്റെ ആരോഗ്യനില ഇടയ്ക്കിടെ മോശമാകാൻ പ്രധാന കാരണം അദ്ദേഹത്തിനുള്ള കുടുംബപ്രശ്‌നങ്ങളാണെന്നാണ്. അതിനാൽ രജനികാന്തിൻ്റെ സമാധാനം കണക്കിലെടുത്തും, അച്ഛനും അമ്മയും ഒരുമിച്ച് ജീവിക്കണമെന്നുള്ള ഐശ്വര്യയുടെയും, ധനുഷിൻ്റെയും മക്കളുടെ ആഗ്രഹപ്രകാരവും വിവാഹമോചനത്തിലിരുന്ന് പിന്തിരിയാൻ ധനുഷും, ഐശ്വര്യയും തീരുമാനിച്ചു എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈയിടെ റിലീസായ രജനികാന്തിന്റെ ചിത്രമായ 'വേട്ടൈയ്യൻ' ഒരേ തിയേറ്ററിലാണ് ധനുഷും, ഐശ്വര്യയും കണ്ടത്. ഇതെല്ലാം ഇരുവരും ഒരുമിച്ച് ജീവിക്കാൻ തയ്യാറായി കൊണ്ടിരിക്കുകയാണെന്നുള്ളതിന്റെ സൂചനയാണെന്നും പറയപ്പെടുന്നുണ്ട്. അങ്ങിനെയുള്ള ഒരു ശുഭ വാർത്തക്കായി കാത്തിരിക്കാം!