NEWS

എ ആർ എം ഷൂട്ട്‌ അവസാനിച്ചു!! അഞ്ചു വർഷത്തെ എന്റെ കാത്തിരിപ്പ്!!ജിതിൻ ലാൽ

News

ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലെത്തുന്ന അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് 3 ഡി ചിത്രമാണ് എ ആർ എം അഥവാ അജയന്റെ രണ്ടാം മോഷണം. ജിതിൻ ലാൽ ഒരുക്കുന്ന ചിത്രത്തിൽ ടോവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മൂന്നു കാലഘട്ടങ്ങളിലായി മുന്നേറുന്ന കഥയിൽ വി എഫ് എക്സിനു വളരെയധികം പ്രാധാന്യമുണ്ട്.അറുപതു കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ പൂർണമായും 3 ഡി യിലാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു. ഇതേ പറ്റി സംവിധായകൻ ജിതിൻ ലാൽ സമൂഹ മാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. കുറിപ്പ് ഇങ്ങനെ. "എ ആർ എം ന്റെ ഷൂട്ട്‌ ഇന്നലെ അവസാനിച്ചപ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ എന്റെ കഷ്ടപാടുകൾ എന്റെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു. എന്റെ ചിന്തകളിൽ എ ആർ എം ഉണ്ടായിരുന്ന സമയം മുതൽ പിന്തുണ നൽകിയ അവനോട്(ടോവിനോ )എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ആദ്യ ദിനം മുതൽ അവന്റെ കഠിനധ്വാനവും അർപ്പണബോധവും പ്രശംസനീയമാണ്. മൂന്നു കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളായിയുള്ള ടോവിനോയുടെ പകർന്നാട്ടം കാണാൻ കഴിഞ്ഞതിൽ ഏറെ ഭാഗ്യവാനാണ് ഞാൻ. അതിന്റ ഫലം എ ആർ എം സ്ക്രീനുകളിൽ എത്തുമ്പോൾ നിങ്ങൾക്കും ലഭിക്കുമെന്ന് ഉറപ്പാണ്. സുജിത്തേട്ടൻ, ഷമീറേട്ടൻ, ജോമോൻ ചേട്ടൻ, എന്റെ ഈ യാത്രയിൽ നെടുംതൂണുകളായി നിന്ന, ഞാൻ വിചാരിച്ച പോലെ എന്നെ സിനിമ ഒരുക്കാൻ സഹായിച്ച ഇവർക്ക് ഒരുപാട് നന്ദി ഒപ്പം എന്റെ ടീമിനും."


LATEST VIDEOS

Top News