ഇത്രയും സ്വാതന്ത്ര്യം തന്നപ്പോൾ എന്റെ ചെറിയ മണ്ടതരത്തിന് കാരണം മമ്മൂക്ക എന്നെ ചീത്ത പറഞ്ഞു
മമ്മൂട്ടിയുമായി താൻ വഴക്കിട്ട അനുഭവം പങ്കുവെച്ച് നടൻ ആസിഫ് അലി. ജവാൻ ഓഫ് വെള്ളിമലയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം.സിനിമയിൽ നിൽക്കുമ്പോൾ വികാരവും ദേഷ്യവും മാറ്റിവെക്കണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആസിഫ് അലി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം തുറന്നു പറഞ്ഞത്.
'നമുക്കെല്ലാവർക്കും ഒരു വ്യക്തിത്വം വേണം.. ഞാൻ അത് വ്യക്തമായി കണ്ടിട്ടുള്ള ഒരു നടനാണ് മമ്മൂക്ക. ഒരു ദിവസം ജവാൻ ഓഫ് വെള്ളിമലയുടെ ഷൂട്ടിങ്ങിനിടെ മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടു. അത് എന്റെ തെറ്റായിരുന്നു. ആ ഇൻസിടൻ്റെ എന്താണെന്ന് ഞാൻ പറയുന്നില്ല. അതുവരെ എല്ലാ ദിവസവും ഞാൻ ഭക്ഷണം മമ്മൂക്കയ്ക്ക് ഒപ്പമാണ് കഴിക്കുന്നത്. എനിക്ക് വണ്ടി ഓടിക്കാൻ തരും, എന്നെ വീട്ടിൽ ഡ്രോപ്പ് ചെയും. പക്ഷേ, ഇത്രയും സ്വാതന്ത്ര്യം തന്നപ്പോൾ എന്റെ ചെറിയ മണ്ടതരത്തിന് കാരണം മമ്മൂക്ക എന്നെ ചീത്ത പറഞ്ഞു,' ആസിഫ് പറയുന്നു.
'അന്ന് ഞാൻ മമ്മൂക്കയുടെ കൂടെ ഭക്ഷണം കഴിക്കാൻ പോയില്ല പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു. പിന്നെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഇക്ക എന്റെ അടുത്ത് വന്നു പറഞ്ഞു. എനിക്ക് നിന്നെ ചീത്ത പറയാൻ പാടില്ലേ, നീ എൻ്റെയടുത്ത് പറഞ്ഞതിന് ഞാൻ നിന്നെ ചീത്ത പറയാൻ അർഹതയുണ്ട്. ഇത് കാരണം ജീവിതകാലം മുഴുവൻ മിണ്ടാതിരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും മമ്മൂക്ക ചോദിച്ചു.' ആസിഫ് പറയുന്നു.
"അത്രയും ആത്മാർത്ഥമായാണ് മമ്മൂട്ടി തന്നോട് അന്ന് സംസാരിച്ചതെന്ന് ആസിഫ് പറയുന്നു. എന്നെ അദ്ദേഹം ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട്.
അതിനിടെ, നല്ല സിനിമകൾ ചെയ്താൽ ആളുകൾ എപ്പോഴും തിയേറ്ററിലെത്തുമെന്ന് ആസിഫ് അലി കൂട്ടിച്ചേർക്കുന്നു. പുതിയ ആളുകളുടെ സിനിമകൾ കാണാൻ ആളുകൾ ശ്രമിക്കാത്ത കാലത്താണ് ഋതുവും, സാൾട്ട് ആന്റ് പെപ്പറും വന്നതെന്ന് ആസിഫ് അലി ചൂണ്ടിക്കാട്ടി."