NEWS

അറ്റ്‌ലി, ഷാരൂഖാൻ, നയൻതാര കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ജവാൻ' റിലീസ് നീണ്ടുപോകാനുള്ള കാരണം പുറത്ത്

News

തമിഴ് സിനിമാ സംവിധായകനായ അറ്റ്‌ലിയുടെ സംവിധാനത്തിൽ ബോളിവുഡ് താരം ഷാരൂഖാൻ കഥാനായകനാകുന്ന ചിത്രമാണ് 'ജവാൻ'. ഷാരൂഖാന്റെ 'റെഡ് ചില്ലീസ് എന്റർടൈൻമെന്റ്' നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നയൻതാര, വിജയ്സേതുപതി, സംഗീത സംവിധായകനായ അനിരുദ്ധ്, എഡിറ്റർ രൂപൻ, ഛായാഗ്രഹകൻ ജി.കെ.വിഷ്ണു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തരായ പലരും പങ്കു ചേരുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങി വരുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. 'ജവാൻ' ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടീസറിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പ്ലാൻ ചെയ്ത പ്രകാരം ചിത്രീകരണം പൂർത്തിയാകാത്ത കാരണം ജൂൺ മാസം ചിത്രം റിലീസാകാൻ സാധ്യതയില്ലെന്നാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ.

കാരണം അറ്റ്‌ലി ചിത്രീകരിച്ചിട്ടുള്ള ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഷാരുഖാന് തൃപ്തിയായിട്ടില്ലെന്നും, അതിനാൽ ആ ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കാൻ പോകുകയാണ് എന്നാണു പറയപ്പെടുന്നത്. അതിനാൽ മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കി, ഗ്രാഫിക്‌സ്, പശ്ചാത്തല ജോലികൾ പൂർത്തിയാക്കാൻ നിറയെ സമയം എടുക്കും എന്നതിനാൽ ചിത്രത്തിന്റ റിലീസ് ഒക്‌ടോബറിലേക്ക് മാറ്റാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഷാരൂഖാന്റേതായി ഈയിടെ പുറത്തുവന്ന 'പത്താൻ' ബ്ലോക്ക്ബസ്റ്റർ ഹിറ്റായി, 1000 കോടിയിലധികം നേടിയതിനാൽ 'ജവാനെ'ക്കുറിച്ചുള്ള പ്രതീക്ഷകൾ ദിനംപ്രതി വർധിച്ചുവരികയാണ്. അതിനാൽ തന്റെ അടുത്ത ചിത്രമായി വരുന്ന 'ജവാൻ', പത്താനെക്കാട്ടിലും വിജയിക്കണം, കളക്ഷൻ നേടുകയും വേണം എന്ന കാര്യത്തിൽ 'ഷാരൂഖാൻ' സംവിധായകൻ അറ്റ്ലിക്ക് നിറയെ സമ്മർദ്ദം കൊടുക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. അതുകൊണ്ട് 'ജവാൻ' ജൂൺ രണ്ടിന് റിലീസാകാൻ സാദ്ധ്യതയില്ല എന്ന് തന്നെയാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News