അറ്റ്‌ലി തന്റെ അഞ്ചാമത്തെ ചിത്രത്തിലൂടെ തന്നെ തന്റെ ഗുരുവും, ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനുമായ ശങ്കറിന്റെ കളക്ഷൻ റെക്കോർടിനെയാണ് തകർത്തിരിക്കുന്നത്.
തമിഴിൽ പുറത്തുവന്നു ഹിറ്റായ 'രാജാറാണി', 'തെറി', 'മെർസൽ' 'ബിഗിൽ' എന്നീ ഹിറ്റ് ചിത്രങ്ങളെ തുടർന്ന് അറ്റ്‌ലിയുടെ സംവിധാനത്തിൽ ഈയിടെ പുറത്തുവന്നു വമ്പൻ ഹിറ്റായിരിക്കുന്ന ഹിന്ദി ചിത്രമാണ് 'ജവാൻ'. തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ഷങ്കറുടെ അടുക്കൽ ശിഷ്യനായി പ്രവർത്തിച്ച വ്യക്തിയാണ് അറ്റ്‌ലി. അങ്ങിനെയുള്ള അറ്റ്‌ലി തന്റെ അഞ്ചാമത്തെ ചിത്രത്തിലൂടെ തന്നെ തന്റെ ഗുരുവും, ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനുമായ ശങ്കറിന്റെ കളക്ഷൻ റെക്കോർടിനെയാണ് തകർത്തിരിക്കുന്നത്.
ഷാരൂഖാൻ, നയൻതാരാ, വിജയസേതുപതി, യോഗി ബാബു തുടങ്ങിയ താരങ്ങളെ അണിനിരത്തി അറ്റ്‌ലി സംവിധാനം ചെയ്ത 'ജവാൻ' ഈ മാസം (സെപ്റ്റംബർ) 7-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം റിലീസായ അന്ന് മുതൽ ബോക്‌സ് ഓഫീസ് കളക്ഷനിൽ വ്യത്യസ്ത റെക്കോർഡുകൾ സൃഷ്ടിച്ച് ഇപ്പോഴും മുന്നേറി കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത 11 ദിവസം കൊണ്ടാണ് 800 കോടിയിലധികം രൂപ ചിത്രം നേടിയിരിക്കുന്നത്. ഇതോടെ കോളിവുഡിലും പ്രശസ്ത സംവിധായകനായി മാറിയിരിക്കുകയാണ് അറ്റ്‌ലി.
അറ്റ്ലിയുടെ ഗുരുവായ ഷങ്കർ സംവിധാനം ചെയ്തു സൂപ്പർഹിറ്റായ '2.0' എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെയാണ് 11 ദിവസം കൊണ്ട് തകർത്തിരിക്കുന്നത് അറ്റ്‌ലിയുടെ 'ജവാൻ' എന്നാണ് പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. ശങ്കറിന്റെ 'എന്തിരൻ', 'നൻപൻ' തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച അറ്റ്‌ലി 'രാജാ റാണി'യിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് വിജയ്ക്കൊപ്പം 'തെറി', 'മെർസൽ', 'ബിഗിൽ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു ഹാട്രിക് വിജയം നേടി. ശങ്കർ സംവിധാനം ചെയ്തു ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് 2.0. രജനികാന്തും അക്ഷയ് കുമാറും അഭിനയിച്ച ഈ ചിത്രമാണ് തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. ഇപ്പോൾ 'ജവാൻ' എന്ന ചിത്രത്തിലൂടെ ഗുരുവിനെ മറികടന്ന ശിഷ്യനായിരിക്കുകയാണ് അറ്റ്‌ലി.