NEWS

ഡോ.അജിത് പെഗാസസിൻ്റെ പുതിയ ചിത്രം 'ആഗസ്റ്റ് 27'; റിലീസിന് ഒരുങ്ങി

News

Aപെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബിഗ്ബോസ് ഫെയിം ഷിജു അബ്‌ദുൾ റഷീദിനെ കേന്ദ്രകഥാപാത്രമാക്കി ജെബിത അജിത് നിർമിക്കുന്ന ദ്വിഭാഷാ ചിത്രമാണ് 'ആഗസ്റ്റ്  27'. ചിത്രം ആഗസ്റ്റ് 18ന് റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സൗന്ദര്യമത്സരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഡോ. അജിത് രവി പെഗാസസാണ്  ചിത്രത്തിന്റെ സംവിധാനം. കുമ്പളത്ത് പദ്മകുമാർ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിവ്വഹിച്ചിരിക്കുന്നത് കൃഷ്ണ പി.എസ് ആണ്.
 
ഷിജു അബ്‌ദുൾ റഷീദ്, ജസീല, റിഷാദ്,  സുഷ്മിത ഗോപിനാഥ്‌ , എം .ആർ ഗോപകുമാർ, സജിമോൻ പാറയിൽ, നീന കുറുപ്പ്, താര കല്യാൺ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ കഥയാണ്  ചിത്രത്തിൻ്റെ ഇതിവൃത്തം. ശാന്തി അലൻ, അമൽ വിജയ്, വള്ളിക്കോട് രമേശൻ, മധു മുണ്ഡകം എന്നിവരുടെ വരികൾക്ക് അഖിൽ വിജയ്, സാം ശിവ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാനന്ദ് ജോർജ്ജ് ആണ്. കലാസംവിധാനം: ഗ്ലാട്ടൻ പീറ്റർ, സഹസംവിധായകർ: സബിൻ. കെ. കെ, കെ. പി അയ്യപ്പദാസ്. മേക്കപ്പ്: സൈജു, എഡിറ്റിങ്: ജയചന്ദ്ര കൃഷ്‌ണ, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജബ്ബാർ മതിലകം, ജിതിൻ മലയിൻകീഴ്, കളറിസ്റ്റ്: മഹാദേവൻ, സൗണ്ട് ഇഫക്ട്സ്: രാജ് മാർത്താണ്ഡം, സ്റ്റിൽസ്: ജിനീഷ്, ഡിസൈൻ: ഷിബു പത്തുർ(പെഗാസസ്), പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
 
 
 


LATEST VIDEOS

Latest