മരണമില്ലാത്ത കെ. പി ബ്രഹ്‌മാനന്ദൻ ന്ടെ ശബ്ദം നിലച്ചിട്ട് 20 വർഷം ഇന്ന് തികയുന്നു. കടയ്ക്കാവൂർ പാണന്ടെ മുക്കിൽ 1946 ൽ ഫെബ്രുവരി 22 നാണ് ബ്രഹ്‌മാനന്ദൻ ജനിച്ചത്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ന് സമീപമുള്ള എസ്. എസ്. പി. ബി. എച്ച്. എസ്. ലാണ് കെ. പി. ബ്രഹ്‌മാനന്ദൻ എസ്. എസ്. എൽ. സി. വരെ പഠിച്ചത്. സ്കൂളിലെ കലാമത്സരങ്ങളിൽ പാടിയ ആ ബാലനെ കഥാപ്രസംഗ സാമ്രാട്ടു കെടാമംഗലം സദാനന്ദൻ ഈ ബാലന്ടെ പാട്ടു കേട്ട് പരസ്യമായി അഭിനന്ദിയ്ക്കുകയും ശാസ്ത്രീയ സംഗീതം പഠിയ്ക്കാൻ ഉപദേശിയ്ക്കുകയും ചെയ്തു. ഇതു ജീവിതത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കി. തുടർന്ന് ഇദ്ദേഹം ശാസ്ത്രീയ സംഗീതം അഭ്യസിയ്ക്കുകയും ചെയ്തു. ആദ്യമായി കള്ളി ചെല്ലമ്മ എന്ന സിനിമയിൽ 1969 ൽ പാടിയ മാനത്തെ കായലിലിൽ എന്ന പാട്ട് ഹിറ്റ് ആവുകയും ചെയ്തതോടെ അദ്ദേഹം പഠിച്ച കടയ്ക്കാവൂരിലെ സ്കൂളിൽ വൻപിച്ച സ്വീകരണം നൽകുകയും ചെയ്തു. ഇതേല്ലാം അദ്ദേഹത്തിന് വലിയ പ്രോത്സാഹനങ്ങൾ ആയിരുന്നു. തുടർന്ന് പ്രേനസീർ, ജയൻ,ഉമ്മർ lസുധീർ, രാഘവൻ,ഭരത്പി. ജെ. ആന്റണി,തുടങ്ങി നിരവധി താരങ്ങൾക്ക് വേണ്ടി പാടുകയും ചെയ്തു. ബ്രഹ്‌മാനന്ദൻ പാടിയ പാട്ടുകൾ മറ്റുള്ളവർക്ക് പാടാൻ കഴിയാത്തതായിരുന്നു.35 വർഷങ്ങൾ കൊണ്ട് 126 സിനിമ ഗാനങ്ങൾ അദ്ദേഹം പാടി.കെ. രാഘവൻ എന്ന സംഗീതസംവിധായകൻ ആയിരുന്നു ഇദ്ദേഹത്തെ ക്കൊണ്ട് ആദ്യം പാടിച്ചത്. തുടർന്ന് സംഗീത സംവിധാനരംഗത്തെ മുടിചൂടാമന്നൻമാരായ എ. ടി. ഉമ്മർ, ശ്യാം, ദക്ഷിണമൂർത്തി, ആർ. കെ.ശേഖർ, അർജുനൻ മാസ്റ്റർ തുടങ്ങിയവർ ചിട്ടപ്പെടുത്തിയ ഗാനങ്ങളും അദ്ദേഹം പാടി.ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾ ആണ് കൂടുതൽ പാടിയത്.വയലാർ, പി. ഭാസ്‌കരൻ, യൂസഫലി കേച്ചേരി,ഇടശ്ശേരി, ബിച്ചു തിരുമല, തുടങ്ങി യ ഗാനരചയിതാക്കൾ രചിച്ച ഗാനങ്ങൾ വിവിധ ചലച്ചിത്രങ്ങളിൽ അദ്ദേഹം പാടി.മകൻ രാകേഷ് ബ്രഹ്മാനന്ദൻ സിനിമ പിന്നണി ഗായകൻ ആണ്.പ്രിയമുള്ളവളെനിനക്ക് വേണ്ടി, കണ്ണീരാറ്റിലെ തോണി, ദേവഗായകനെ ദൈവം ശപിച്ചു, ക്ഷേത്രമേതന്നറിയാത്ത തീർത്ഥയാത്ര,, കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം, തുടങ്ങി 126 ഹിറ്റ് ഗാനങ്ങൾ മലയാളസിനിമയിൽ അദ്ദേഹം പാടി.ബ്രഹ്‌മാ നന്ദന്ടെ മകൻ രാകേഷ് ബ്രഹ്മാനന്ദൻ സിനിമ പിന്നണി ഗായകൻ ആണ്.രാകേഷിന് കൂടുതൽ അവസരം നൽകാൻ സിനിമ മേഖലയിൽ ഉള്ളവരും സംഗീതസംവിധായകരും തയ്യാറാകണം. ദേവഗായകന് ആദരാഞ്ജലികൾ