മലയാളി നടിയായ ഭാവന 'ചിത്രം പേസുതടി' എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 'വെയിൽ', 'ദീപാവലി', 'ഗൂഡൽ നഗർ', 'രാമേശ്വരം', 'ജയം കൊണ്ടൻ', 'അസൽ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇരുപതിലധികം മലയാള സിനിമകളിളിലും ചില കന്നഡ സിനിമകളിലും അഭിനയിച്ച ഭാവന വ്യക്തിജീവിതത്തിൽ ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടർന്ന് സിനിമയിൽ അഭിനയിക്കുന്നത് നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഭാവന വീണ്ടും അഭിനയ രംഗത്തേക്ക് വന്നു മലയാളത്തിലും, തമിഴിലും ഒരുങ്ങുന്ന സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയിരിക്കുകയാണ്.
2010-ൽ പുറത്തുവന്ന അജിത്ത് നായകനായ 'അസൽ' എന്ന സിനിമയാണ് ഭാവന അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ഈ ചിത്രത്തിനെ തുടർന്ന് 12 വർഷങ്ങൾക്ക് ശേഷം തമിഴിൽ ഭാവന അഭിനയിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കട്ട്‌റാമാണ് നായകനായി അഭിനയിക്കുന്നത്. നവാഗതനായ ജയ്ദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ഹൊറർ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങിവരുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ കൊടൈക്കനാലിൽ പുരോഗമിക്കുകയാണ്. ഈ ഈ ചിത്രം കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക അറിയിപ്പ് അടുത്തുതന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.