NEWS

ബാലകൃഷ്‌ണയുടെ തെലുങ്ക് ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം മറ്റൊരു മലയാളി താരം കൂടി

News

തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ബാലകൃഷ്ണ അഭിനയിക്കുന്ന ഒരു തെലുങ്ക് ചിത്രത്തിൽ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു.      പ്രശസ്ത തെലുങ്ക് സംവിധായകനായ ബോബി കൊല്ലി 'വാൾട്ടർ വീരയ്യ' എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്തു വരുന്ന ഈ ചിത്രത്തിൽ ബാലകൃഷ്ണക്കൊപ്പം വില്ലനായി  അഭിനയിക്കുന്നത് ബോളിവുഡ് താരം ബോബി ഡിയോളാണ്. മറ്റൊരു പ്രധാന കഥാപാത്രത്തിൽ സംവിധായകനായ ഗൗതം മേനോനും അഭിനയിക്കുന്നുണ്ട്. പ്രശസ്ത ബോളിവുഡ് നടിയായ ഉർവശി റൗട്ടേലയും, ശ്രദ്ധശ്രീനാഥുമാണ്‌ നായകികളായി അഭിനയിക്കുന്നത്. ഇപ്പോൾ മലയാളത്തിലെ മറ്റൊരു പ്രശസ്ത നടനായ ഷൈൻ ടോം ചാക്കോയും ഈ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട് എന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.     വിജയ് നായകനായ തമിഴ് ചിത്രമായ 'ബീസ്റ്റ്', നാനി നായകനായ തെലുങ്ക് ചിത്രമായ 'ദസറ', തുടങ്ങിയ ചിത്രങ്ങളിൽ ഷൈൻ ടോം ചാക്കോ വില്ലനായി അഭിനയിച്ചിരുന്നു. അതുപോലെ ഈ ചിത്രത്തിലും ഷൈൻ ടോം ചാക്കോ വില്ലൻ കഥാപാത്രത്തിലാണ് അഭിനയിക്കുന്നത് എന്നാണു പറയപ്പെടുന്നത്.


LATEST VIDEOS

Top News