NEWS

തമിഴിലും നായകനാകുന്ന ബേസിൽ ജോസഫ്...

News

 

മലയാള സിനിമയിലെ പ്രമുഖ സംവിധായകനും, നടനുമായ ബേസിൽ ജോസഫ് 'മിന്നൽ മുരളി' ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.  അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പരാശക്തി'യിൽ ഒരു പ്രത്യേക വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. 

എന്നാൽ ഇപ്പോൾ മറ്റൊരു തമിഴ് ചിത്രത്തിൽ നായകന് തുല്യമായ ഒരു കഥാപാത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ് ബേസിൽ ജോസഫ്. വിജയ് നായകനായ 'ലിയോ' ഈയിടെ റിലീസായ 'സിറൈ' ഉൾപ്പെടെ ചില ചിത്രങ്ങൾ നിർമ്മിച്ച ലളിത് കുമാറിന്റെ മകൻ അക്ഷയ് കുമാർ നായകനാകുന്ന 'രാവടി' എന്ന ചിത്രത്തിൽ  മറ്റൊരു നായകനായാണ് ബേസിൽ ജോസഫ് അഭിനയിക്കുന്നത്. 

സൂപ്പർഹിറ്റായ 'സിറൈ' എന്ന ചിത്രത്തിന് ശേഷം അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.    തമിഴ്, മലയാളം ഭാഷകളിൽ  ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ വിഘ്നേഷ് വടിവേൽ ആണ്. ചിത്രത്തിന്റെ പൂജ ഈയിടെ നടന്നു. അതിനെ തുടർന്ന് ഇപ്പോൾ ചിത്രീകരണം നടന്നു വരികയാണ്.


LATEST VIDEOS

Latest