മലയാളത്തിന്റെ പ്രിയപ്പെട്ട ബേസിൽ ജോസഫ് തമിഴിലേക്ക്. റാവടി എന്ന ചിത്രത്തിലൂടെയാണ് ബേസിൽ ജോസഫ് തമിഴ് സിനിമയിലേക്ക് എൻട്രി നടത്തുന്നത്. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിൻറെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക്, ക്യാരക്ടർ ഗ്ലിംപ്സ് എന്നിവ പുറത്തു വിട്ടത്.
തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മർ റിലീസായി തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. ഒരു സമ്പൂർണ്ണ കോമഡി എന്റർടെയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, L.K. അക്ഷയ് കുമാർ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ എന്നിവരുടെ വ്യത്യസ്തമായ ലുക്കുകൾ ഇതിനോടകം ആരാധകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.