NEWS

ഡിനോ ഡെന്നിസ് - മമ്മുട്ടി ചിത്രം ബസൂക്ക; പൂജ

News

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി.  'കൊച്ചി വെല്ലിംഗ്‌ടൺ ഐലൻ്റിൽ സാമുദ്രിക ഹാളിൽ പൂജ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിർവഹിച്ചു.  സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 

മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള  തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. 

സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ "കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹം ഭാഷയും ജോണറുകളും താണ്ടി വർഷങ്ങളായി ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ സ്‌ക്രിപ്റ്റ് മികച്ചതാക്കാനും എല്ലാ പ്രീ-പ്രൊഡക്ഷൻ വിശദാംശങ്ങളും കൃത്യമായി തയ്യാറാക്കാനും സമയം എടുത്തത്. ചിത്രീകരണം തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ.

സംവിധായകൻ ഡീനോ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ "മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് എനിക്ക് അതിനുള്ള അവസരം നൽകിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ ഞാൻ ത്രില്ലിലാണ്. "

സഹ നിർമാതാവ് ജിനു വി എബ്രഹാമിന്റെ വാക്കുകൾ ഇങ്ങനെ "ഇത് ഞങ്ങൾക്ക് വളരെ സവിശേഷമായ ഒരു ചിത്രമാണ്, കാരണം ഞങ്ങൾ മമ്മൂട്ടിയെ പോലെയുള്ള ഒരു ഇതിഹാസത്തിനൊപ്പം പ്രവർത്തിക്കുകയാണ്. കേരളത്തിൽ മാത്രമല്ല, എല്ലാ സ്വീകരിക്കുന്ന ഒരു സിനിമ ഞങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. "

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സഹ നിർമാതാവ് -  സഹിൽ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ,  കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്. പി ആർ ഒ - ശബരി


മമ്മൂട്ടിയെ നായകനാക്കി ബസൂക്ക ആരംഭിച്ചു.

News

മമ്മൂട്ടിയെ നായകനാക്കി 
ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പത്തിന് കൊച്ചിയിൽ ആരംഭിച്ചു.
വെല്ലിംഗ്‌ ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം.
ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്.. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .
ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ ബി.ഉണ്ണികൃഷ്ണൻ, ജിനു .വി .എബ്രഹാം, മ്പോൾ വിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസൻ ,
സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ,, ഡിനോഡെന്നിസ് ,നിമേഷ് രവി, എന്നിവർ ചേർന്ന് ഭരദീപം തെളിയിച്ചു.
ഗയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം. 
മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ഭvണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ,സിദ്ധാർത്ഥ്  ഭരതൻ, സുമിത് നേവൽ ബ്രിഗ് ബി ഫെയിം) ജഗദീഷ് ഡീൻ സെന്നിസ് ,, ദിവ്യാ പിള്ള, ഐ ശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - മിഥുൻ മുകുന്ദൻ '
ഛായാഗ്രഹണം - നിമേഷ് രവി.
എഡിറ്റിംഗ്‌ -നിഷാദ് യൂസഫ്.
കലാസംവിധാനം -അനിസ് നാടോടി.
മേക്കപ്പ് - ജിതേഷ് പൊയ്യ -
കോസ്റ്റും - ഡിസൈൻ -സ മീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത് സുരേഷ് -
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ ,
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.
തീയേറ്റർ ഓഫ് ഡ്രീം സിൻ്റെ ബാനറിൽ ജിനു.വി.ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കോയമ്പത്തൂർ, ബാംഗ്‌ളൂർ,
എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ - ബിജിത്ത് ധർമ്മടം.


LATEST VIDEOS

Latest