NEWS

'ബിയോഡ് സിനിമ ക്രിയേറ്റീവ്സി'ന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു; ആദ്യ ചിത്രം 'റോമ: 6' ജൂൺ റിലീസിന്

News

ബിയോഡ് സിനിമ ക്രിയേറ്റീവ്സ് (Beyond Cinema Creatives) എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു. എറണാകുളം കളമശ്ശേരിയിലാണ് ഓഫീസ്. പ്രശസ്ത പി.ആർ.ഒ പി.ശിവപ്രസാദിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കമ്പനിയാണ് ഇത്. പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ഔസേപ്പച്ചൻ വാളക്കുഴി, സെബാസ്റ്റ്യൻ (ടൈം ആഡ്സ്), സംവിധായകരായ സജിൻ ലാൽ, കെ.ഷമീർ, പ്രൊഡക്ഷൻ കൺട്രോളർമാരായ ശ്യാം തൃപ്പൂണിത്തുറ, വിനോദ് പറവൂർ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന 'റോമാ:6' ആണ് ബിയോഡ് സിനിമ ക്രിയേറ്റീവ്സിൻ്റെ ആദ്യ ചിത്രം. ചിത്രം ജൂൺ മാസത്തിൽ റിലീസിനെത്തും. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ഫാൻ്റസി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ബിയോഡ് സിനിമ ക്രിയേറ്റീവ്സിൻ്റെ രണ്ടാമത്തെ സിനിമ. ആക്ഷൻ സൈക്കോ ത്രില്ലർ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിൻ്റെ സംവിധായകൻ കെ.ഷമീറാണ്. 'പ്രൊഡക്ഷൻ നമ്പർ 2' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്.


LATEST VIDEOS

Top News