NEWS

സിംഗിൾ പാരന്റിങ്നു ഒരുങ്ങി ഭാമ

News

നടി ഭാമ വിവാഹബന്ധം വേർപിരിഞ്ഞോ എന്ന അഭ്യുഹങ്ങൾക്ക് തിരശീല വീണിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് നടി ഭാമയുടെ വിവാഹ മോചനം. എന്നാലിതാ ഇപ്പോൾ താൻ ഒരു സിംഗിള്‍ മദറാകുന്നത് വരെ ഇത്രത്തോളം ശക്തയാണെന്ന് അറിയില്ലായിരുന്നു എന്നും കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി എന്നും പറഞ്ഞു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവാഹമോചന കാരണമോ സാഹചര്യമോ വ്യക്തമല്ല. നിവേദ്യം എന്ന സിനിമയിലൂടെ ആണ് ഭാമ മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. അത് തന്നെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റവും. ശേഷം ബിഗ് സ്‌ക്രീനിനിൽ നിന്നും മാറി നിന്ന ഭാമ 2020 ലെ തന്റെ വിവാഹത്തോടെയാണ് വീണ്ടും തിരശീലക്കു മുന്നിൽ എത്തുന്നത്., ബിസിനസ്സുകാരനായ അരുൺ ജഗദീഷ് ആയിരുന്നു വരൻ.വൈകാതെ താൻ അമ്മയായ സന്തോഷവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മകളുടെയും ഭർത്താവിന്റെയും കൂടെയുള്ള ഫോട്ടോസും വീഡിയോസുമൊക്കെ ഇൻസ്റാഗ്രാമിലൂടെ വൈറൽ ആവുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഇൻസ്റ്റാഗ്രാമിൽ ഭർത്താവിനൊപ്പമുള്ള ഫോട്ടോസും വീഡിയോസും ഒക്കെ ഡിലീറ്റ് ചെയ്യുകയും വീഡിയോകളിലും ഫോട്ടോയിലുമൊക്കെയുള്ള അരുണിന്റെ അസാന്നിധ്യവുമാണ് വിവാഹബന്ധം വേർപെടുത്തിയോ എന്ന സംശയങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ചത്. ആരാധകരുടെ നിരന്തരമുള്ള ചോദ്യങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഭാമ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കാരണമെന്താണെന്നോ, സംഭവിച്ചതെന്താണെന്നോ അറിയാനുള്ള തിടുക്കത്തിലാണ് ഭാമ ആരാധകർ ഇപ്പോഴും.


LATEST VIDEOS

Top News