NEWS

ബി​ഗ് ബോസ് ഫിനാലെയിൽ ടിക്കറ്റുറപ്പിച്ച് നാദിറ

News

ബി​ഗ് ബോസ് ഫിനാലെയിൽ ടിക്കറ്റുറപ്പിച്ച് നാദിറ. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയിരിക്കുന്നത് നാദിറയാണ്. പരമാവധി 20 പോയിന്റുകൾ നേടാവുന്ന രണ്ട് ടാസ്കുകളിൽ നിന്നായി 19 പോയിന്റുകളാണ് താരം കരസ്ഥമാക്കിയത്. 17 പോയിന്റുകളുമായി സെറീനയും റിനോഷും ശോഭയും തൊട്ടുപിന്നിലുണ്ട്. 

ആദ്യ ടാസ്കിന് ശേഷം സെറീനയായിരുന്നു പോയിന്റ് നിലയിൽ പിന്നിൽ. എന്നാൽ, പിന്നീട് സെറീനയെ വളരെയേറെ പിന്നിലാക്കി നാദിറ മുന്നേറുന്ന കാഴ്ച്ചയാണ് ബി​ഗ് ബോസ് ഹൗസിൽ കാണാൻ കഴിഞ്ഞത്. ആദ്യ ടാസ്കിൽ ഏറ്റവും പിന്നിലായിരുന്ന അഖിൽ മാരാരാണ് രണ്ടാം ടാസ്ക് അവസാനിച്ചതിനു ശേഷവും ഏറ്റവും പിന്നിൽ. രണ്ടാമത്തെ ടാസ്കിലും ആദ്യം പുറത്തായതിനാൽ ഒരു പോയിൻറ് നേടാനേ അഖിലിന് സാധിച്ചുള്ളൂ.

ബിഗ് ബോസിൽ മത്സരാർഥികൾ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ. വൈവിധ്യമുള്ളതും കാഠിന്യമേറിയതുമായ നിരവധി ടാസ്കുകൾക്ക് ഒടുവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഒരു മത്സരാർഥിക്ക് 13-ാം വാരത്തിലെ നോമിനേഷനിൽ പങ്കെടുക്കാതെ ഫിനാലെ വാരമായ 14-ാം വാരത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. 


LATEST VIDEOS

Top News