ഗോകുലില്‍ നിന്നും ഹക്കീമിലേക്ക് പകര്‍ത്തിയത് എന്താണ്?
എനിക്കൊരു നിഷ്ക്കളങ്കമായ ചിരിയുണ്ടെന്ന് ബ്ലെസി സാര്‍ എപ്പോഴും പറയും. അത് ഹക്കീം എന്ന കഥാപാത്രത്തിനും ആവശ്യമായിരുന്നു. അത് നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
ബ്ലെസി എന്ന സംവിധായകന്‍റെ കൂടെയുള്ള അനുഭവം?
അഭിനേതാക്കള്‍ക്ക് തങ്ങളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അദ്ദേഹം അനുവദിച്ചിരുന്നു. അതുപോലെ നമ്മള്‍ കൊടുക്കുന്ന അഭിപ്രായങ്ങളും നമ്മുടെ നിരീക്ഷണങ്ങളും അദ്ദേഹം കാണാതിരിക്കില്ല. ആ കഥാപാത്രം നന്നാവാന്‍ വേണ്ടി അഭിനേതാക്കളെ അത്രമാത്രം ബ്ലെസി സാര്‍ കംഫര്‍ട്ടബിളാക്കും.
ഗോകുല്‍ നേരിട്ട വെല്ലുവിളി എന്തെല്ലാമായിരുന്നു?
മരുഭൂമിയിലകപ്പെട്ട് മൂന്ന് വര്‍ഷത്തിനുശേഷമുള്ള ശബ്ദം ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനുവേണ്ടിത്തന്നെ കുറെ ബുദ്ധിമുട്ടി.
പൃഥ്വിരാജ് സുകുമാരന്‍റെ അഭിനയത്തില്‍ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത്?
മരുപ്പച്ച കാണുന്ന സീനിലുള്ള രാജുവേട്ടന്‍റെ അഭിനയം ആണ് ഒന്ന്. അതെന്നെ വല്ലാതെ ഉലച്ചു. അതുപോലെ ആദ്യത്തെ രംഗങ്ങളില്‍ നിസ്സഹായനായി ഒരു പാവത്താനായി രാജുവേട്ടന്‍ നില്‍ക്കും. അതൊക്കെ വല്ലാത്ത ഒരു ഫീലാണ് തന്നത്.