NEWS

ദുബായ് പശ്ചാത്തലമാക്കി രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ബ്ലഡി മരിയ

News

ദുബായ് പശ്ചാത്ത ലമാക്കി രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലഡി മരിയ. ദുബായ് ൽ സെറ്റിലായ ഗ്രേസി, മരിയ, ഡോണ എന്നിവരുടെയും അവരുടെ ഫ്ലാറ്റിൽ ഇടുക്കിയിലെ മലയോരത്തിൽ നിന്നും എത്തിച്ചേരുന്ന അപർണ്ണ എന്ന പെൺകുട്ടിയുടെയും ജീവിതാവസ്‌ഥ കൾ കോർത്തിണക്കുകയാണ് സംവിധായകൻ.

നേർക്കാഴ്ച കളിൽ കണ്ടു പരിചയപ്പെട്ടതും ആരും അറിയാത്തതു മായ വിഷയങ്ങളാണ് രാജേഷ് കൃഷ്ണൻ ഈ സിനിമ യിലൂടെ അവതരിപ്പിക്കുന്നത്. ബ്ലഡി മരിയ എന്നൊരു ഇംഗ്ലീഷ് നാടോടിക്കഥയെ അവലംബിച്ചുകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കുന്നതെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു.

3s പ്രോഡക്ഷൻസിന്റെ ബാനറിൽ ബാബു വിനോദ് നിർമിക്കുന്ന ഈ ചിത്രത്തിൽ അമൃത, അക്ഷയ പ്രേം  നാദ്, രോഷ്നി ഐഷിക, നമ്രത പ്രകാശ്, ശ്രീലക്ഷ്മി, അഭിജിത് എം. പിള്ള, ഷബാൻ, അമൽ സഹദേവ്, ശ്രീനിവാസൻ, സജീവ് ജെക് എന്നിക്കാട്ടിൽ,.... തുടങ്ങിയ വർ അഭിനയിക്കുന്നു.

കഥ, തിരക്കഥ ആദർശ് വിപിൻ, ഡി. ഓ. പി. ജെറി പുളിക്കൻ, പ്രൊജക്റ്റ്‌ ഡിസൈനർ ജിനു. വി.നാഥ്,മ്യൂസിക് ഡയറക്ടർസ് മുത്തു, സജീവ് ബാലകൃഷ്ണൻ, എഡിറ്റിംഗ് നിധീഷ് ലൈസും, കൊ റിയോഗ്രാഫർ അമൽ സഹദേവ്, ബീജീഎം സജീവ് ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സജീവു് ജെക് എന്നിക്കാട്ടിൽ. ദുബായിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ബ്ലഡി മരിയ ലേഡി ഓറിയന്റഡ് സ്റ്റോറി യാണ്.


LATEST VIDEOS

Top News