NEWS

കങ്കുവയില്‍ വില്ലനായി ബോബി ഡിയോള്‍

News

സൂര്യ നായകനാകുന്ന ബ്രഹ്മാണ്ട ചിത്രം കങ്കുവയുടെ പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍  പ്രതിനായകനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ്. ഉതിരന്‍ എന്ന ക്രൂരനായ വില്ലനായിട്ടാണ് ചിത്രത്തില്‍ ബോബി ഡിയോള്‍ എത്തുക.   300 കോടിയില്‍ ഒരുങ്ങുന്ന ഈ ദൃശ്യവിസ്മയം സംവിധാനം ചെയ്യുന്നത് സിരുത്തയ് ശിവയാണ്. കങ്കുവയുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്.  ഈ   വര്‍ഷം തന്നെ  കങ്കുവ തീയേറ്ററുകളില്‍ എത്തും. ദിഷ പട്ടാണിയാണ് ചിത്രത്തില്‍ നായികയാകുന്നത്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ നടന്ന സംഭവവികാസങ്ങളാണ്  സിനിമ ചര്‍ച്ച ചെയ്യുന്നത്.  ത്രീ ഡി ഫോര്‍മാറ്റില്‍ 10 ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.  കഴിഞ്ഞ മാസം  കങ്കുവയുടെ ഗ്ലിമ്പ്സ്  പുറത്തിറങ്ങിയിരുന്നു. ഒന്നിലധികം മേക്കോവറുകളിലാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദേവി ശ്രീ പ്രസാദാണ്  കങ്കുവയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. തമിഴകത്തെ പ്രശസ്ത ചായാഗ്രഹകനായ  വെട്രിയാണ് കങ്കുവയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായി ഒരുങ്ങുന്ന  ചിത്രം മലയാളം., തമിഴ്, തെലുങ്ക്, കന്നട,ഹിന്ദി തുടങ്ങിയ പത്ത് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.


LATEST VIDEOS

Top News