അജിത്തിനെ നായകനാക്കി 2015-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'എന്നൈ അറിന്താൽ' എന്ന ചിത്രമാണ് ഹിന്ദിയിൽ റീമേക്കാകുന്നത്
ബോളിവുഡിലെ പ്രശസ്ത നടനായ സൽമാൻഖാൻ നിരവധി വിജയ ചിത്രങ്ങൾ നൽകിയിട്ടുള്ള താരമാണ്. അതേ സമയം അദ്ദേഹം ഇടയ്ക്കിടെ മറ്റു ഭാഷകളിൽ പുറത്തുവന്നു വൻ വിജയമായ ചിത്രങ്ങളുടെ റീമേക്കുകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിൽ അജിത്ത് അഭിനയിച്ച 'വീരം' എന്ന ചിത്രം ഹിന്ദിയിൽ 'കിസി കി ഭായ് കിസി കി ജാൻ' എന്ന പേരിൽ റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. എന്നാൽ സൽമാൻഖാൻ നായകനായി വന്ന ഈ ചിത്രത്തിന് കാര്യമായ സ്വീകരണം ലഭിച്ചില്ല.
ഈ സാഹചര്യത്തിലാണ് സൽമാൻഖാൻ വീണ്ടും അജിത്ത് അഭിനയിച്ച മറ്റൊരു ചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കാനിരിക്കുകയാണ് എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അജിത്തിനെ നായകനാക്കി 2015-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'എന്നൈ അറിന്താൽ' എന്ന ചിത്രമാണ് ഹിന്ദിയിൽ റീമേക്കാകുന്നത്. ഗൗതം വാസുദേവ് മേനോൻ തന്നെയാണത്രെ ഈ റീമേക്ക് ചിത്രം സംവിധാനം ചെയ്യുന്നതും. ഗൗതം വാസുദേവ് മേനോൻ ഇതിന് മുൻപ് ഒരു ഹിന്ദി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം തമിഴിൽ സംവിധാനം ചെയ്ത 'മിന്നലേ' എന്ന ചിത്രമാണ് ഹിന്ദിയിൽ 'Rehnaa Hai Terre Dil Mein' എന്ന പേരിൽ സംവിധാനം ചെയ്തത്. ഗൗതം വാസുദേവ് മേനോനും, സൽമാൻഖാനും ആദ്യമായി ഒന്നിക്കാനിരിക്കുന്ന പുതിയ ചിത്രത്തിനെ ഒഫീഷ്യൽ അപ്ഡേറ്റ് ഉടനെ ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്.