അരവിന്ദ് സ്വാമി വില്ലനായി അഭിനയിക്കാൻ വിസമ്മതിച്ചു എന്നാണ് പറയപ്പെടുന്നത്
തമിഴിൽ മോഹൻരാജ സംവിധാനം ചെയ്ത്, ജയം രവി, അരവിന്ദ്സാമി, നയൻതാര എന്നിവർ അഭിനയിച്ച് 2015-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ചിത്രമാണ് 'തനി ഒരുവൻ'. 'തനിഒരുവന്റെ' രണ്ടാം ഭാഗം മാത്രമല്ല താൻ നേരത്തെ സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'എം.കുമാരൻ സൺ ഓഫ് മഹാലക്ഷ്മി'യുടെ രണ്ടാം ഭാഗവും താൻ സംവിധാനം ചെയ്യുമെന്ന് മോഹൻരാജ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ 'തനിഒരുവൻ-2' വിന്റെ പ്രാരംഭ ഘട്ടങ്ങൾ ആരംഭിച്ചു. ഇതിൽ അരവിന്ദ് സ്വാമി വില്ലനായി അഭിനയിക്കാൻ വിസമ്മതിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ നിരവധി അഭിനേതാക്കളെ പരിഗണിച്ചിരുന്നു മോഹൻരാജ.അവസാനമായി ഇപ്പോൾ ബോളിവുഡ് താരം അഭിഷേക് ബച്ചനെ വില്ലനായി അവതരിപ്പിക്കാനുള്ള ചർച്ചയിലാണ് മോഹൻരാജ എന്നാണു റിപ്പോർട്ട്. ആദ്യ ഭാഗത്തിൽ അരവിന്ദ്സാമി അവതരിപ്പിച്ച വില്ലൻ വേഷം പോലെ തന്നെ രണ്ടാം ഭാഗത്തിലും വില്ലൻ വേഷത്തിന് പ്രാധാന്യം ഉണ്ടായിരിക്കുമെന്നും പറഞ്ഞിരിക്കുന്നത്.മോഹൻരാജ പറഞ്ഞിട്ടുണ്ട്.