NEWS

തിരഞ്ഞു നടന്ന ആ 'അജ്ഞാത സുന്ദരി'യെ ഒടുവിൽ പ്രശസ്ത സംവിധായകൻ കണ്ടെത്തി; സിനിമയിലേക്കും ക്ഷണിച്ചു

News

മോഡലായ ശ്രീലക്ഷ്മി സതീഷാണ് സംവിധായകൻ അന്വേഷിച്ച നടന ആ പെൺകുട്ടി

കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംവിധായകൻ രാംഗോപാല്‍ വര്‍മ ഒരു വീഡിയോ എക്‌സില്‍ പങ്കുവെച്ചിരുന്നു. അതിൽ 'ഈ പെണ്‍കുട്ടി ആരാണെന്ന്' ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ ഒടുവിൽ ആ മലയാളി പെൺകുട്ടിയെ കണ്ടുപിടിചിരിക്കുകയാണ്.

മോഡലായ ശ്രീലക്ഷ്മി സതീഷാണ് സംവിധായകൻ അന്വേഷിച്ച നടന ആ പെൺകുട്ടി. ശ്രീലക്ഷ്മിയെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്തു ബോളിവുഡ് ഹിറ്റ് സംവിധായകന്‍.

പെണ്‍കുട്ടിയെ കണ്ടെത്തിയ അദ്ദേഹം അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും എക്‌സില്‍ പങ്കുവെച്ചു. അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തനിക്കൊരു മെസ്സേജ് അയച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു മോഡൽ ശ്രീലക്ഷ്മിയുടെ പിറന്നാള്‍. ശ്രീലക്ഷ്മിക്ക് പിറന്നാള്‍ ആശംസ നേരുവാനും അദ്ദേഹം മറന്നില്ല.


LATEST VIDEOS

Top News