അന്ന് അവള്‍ ബാ്ത്ത്റൂമിലെ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധം കെട്ട് വീണ് പല്ല് പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞു
മലയാളം മുതല്‍ ബോളിവുഡ് വരെ നിറഞ്ഞു നിന്ന ഏവരുടെയും പ്രിയ പെട്ട നടിയായിരുന്നു ശ്രീദേവി. 2018 ഫെബ്രുവരി 24നാണ് നടിയെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബോളിവുഡ് താരം മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയതായിരുന്നു നടി ശ്രീദേവി.
നടിയുടെ മരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഒരുസമയത്ത് ഉണ്ടായിരുന്നു. കൊലപാതകടക്കമുള്ള പല ഗൂഢാലോചനകളും മരണത്തില്‍ ആരോപിക്കപ്പെട്ടിരുന്നു. ഭർത്താവായ ബോണി കപൂറിനെയും സംശയത്തിൻ്റെ കണ്ണിൽ നോക്കിയിരുന്നു. എന്നാൽ ശ്രീദേവിയുടെ മരണം അപകടമരണമാണെന്ന് പിന്നിട് തെളിഞ്ഞു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ അതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
അതൊരു സ്വാഭാവിക മരണമായിരുന്നില്ലന്നും അപകടമരണമായിരുന്നുവെന്നും ബോണി പറയുന്നു. ഞാന്‍ അതേക്കുറിച്ച് സംസാരിക്കില്ല എന്ന് തീരുമാനിച്ചതാണ്. കാരണം തുടര്‍ച്ചയായ 24-48 മണിക്കൂര്‍ അതേക്കുറിച്ച് മാത്രം ഞാന്‍ സംസാരിച്ചിരുന്നു. എന്നെ അവര്‍ ചോദ്യം ചെയ്തപ്പോള്‍. ഇന്ത്യന്‍ മീഡിയയില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് കാരണമെന്നാണ് ആ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്. ഒടുവില്‍ ഒന്നുമില്ലെന്ന് അവര്‍ കണ്ടെത്തി. എന്നെ നുണപരിശോധനയ്ക്ക് അടക്കം വിധേയനാക്കി. അവസാനം അപകടമരണം എന്നാണ് തെളിഞ്ഞതെന്നും ബോണി പറയുന്നു.
സ്‌ക്രീനില്‍ കാണുമ്പോള്‍ നല്ല ഷേപ്പ് ആയിരിക്കാനും മെലിഞ്ഞിരിക്കാനും നിര്‍ ബന്ധമായിരുന്നുവെന്നും, പട്ടിണി കിടക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വിവാഹം കഴിച്ച സമയം മുതലേ അവള്‍ ബോധരഹിതയായ സംഭവങ്ങളുണ്ടായിട്ടുണ്ട്. അവള്‍ക്ക് ബിപി കുറവാണെന്ന് ഡോക്ടര്‍മാര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുനെന്നും ബോണി പറയുന്നു. ഒരിക്കല്‍ ഷൂട്ടിനിടെ പോലും ശ്രീദേവി ബോധം കെട്ട് വീണിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നു.
''തീര്‍ത്തും നിര്‍ഭാഗ്യകരമായിരുന്നു. അവള്‍ മരിച്ച ശേഷം നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. അവരുടെ ഒരു സിനിമയുടെ സമയത്ത് അവള്‍ കടുത്ത ഡയറ്റിലായിരുന്നു. അന്ന് അവള്‍ ബാ്ത്ത്റൂമിലെ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധം കെട്ട് വീണ് പല്ല് പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞു'' ബോണി പറഞ്ഞു. ശ്രീദേവി ഉപ്പില്ലാത്ത ഭക്ഷണമായിരുന്നു കഴിച്ചിരുന്നതെന്നും താന്‍ എന്നും ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാന്‍ പറയുമായിരുന്നുവെന്നും ബോണി പറയുന്നു. തന്റേയും ഡോക്ടറുടേയും വാക്കുകള്‍ ശ്രീദേവി കേൾക്കാൻ കൂട്ടായില്ലെന്നും അദ്ദേഹം പറയുന്നു. മരിക്കുന്ന സമയത്തും ശ്രീദേവി കടുത്ത ഡയറ്റ് പിന്തുടരുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്ര വലിയൊരു അപകടമുണ്ടാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ബോണി കപൂര്‍ പറയുന്നു
1963ല്‍ തമിഴ്‌നാട്ടിലായിരുന്നു ശ്രീദേവിയുടെ ജനനം. ബാലതാരമായാണ് താരം സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് നായികയായി തിളങ്ങിയ താരം തമിഴ്, തെലുങ്ക്, മലയാളം എന്നീ സിനിമകളില്‍ അഭിനയിച്ചു. 1976ല്‍ റിലീസ് ചെയ്ത മുണ്ട്ര് മുടിച്ച് ആണ് ശ്രീദേവിയെ ശ്രദ്ധേയയാക്കിയ ചിത്രം