NEWS

എഡിറ്റിംഗും പ്രൊഡക്ഷനും ഒരുപോലെ ടെന്‍ഷന്‍ -ഷമീര്‍ മുഹമ്മദ് (ഫിലിം എഡിറ്റർ )

News

പ്രീസ്റ്റിലൂടെ തുടക്കം. പിന്നീട് രേഖാചിത്രം. രണ്ടും ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിഷയവും ആകുമ്പോള്‍ ഏറെ സന്തോഷത്തിലാണ് ഷമീര്‍ മുഹമ്മദ്. ആ സന്തോഷം 'നാന'യ്ക്കൊപ്പം പങ്കിടുമ്പോള്‍...

രേഖാചിത്രവുംഎ ഐയും

ജോഫിന്‍റെ തന്നെ പ്ലാനിംഗ് ആണ് എ ഐ ഉപയോഗിക്കുക എന്നത്. രേഖാചിത്രത്തില്‍ കോംപ്ലിക്കേറ്റഡായ എ ഐ ഷോട്ടുകള്‍ ഉണ്ടായിരുന്നില്ല. മൊത്തം അഞ്ചോ ആറോ ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയുടെ ഷൂട്ടിന് മുന്‍പേതന്നെ അത് മോക്ക് ഷൂട്ട് ചെയ്ത് ജോഫിന്‍ കാണിച്ചിട്ടുണ്ടായിരുന്നു. എങ്ങനെയാണ് വരേണ്ടത് എന്ന് കാണിച്ചു തന്നതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഓക്കേ ആയിരുന്നു. നല്ല റിസള്‍ട്ട് കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.  ഒരു പുസ്തകം വായിക്കുന്ന പോലെയാണ് ഞാന്‍ എഡിറ്റ് ചെയ്യുന്നത്.

ഒരു എഡിറ്റര്‍ എന്നതിലപ്പുറം ഞാന്‍ ഒരു സിനിമാപ്രേമിയാണ്. സാധാരണ പ്രേക്ഷകനാണ്. എഡിറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഒരു കാര്യം മാത്രമേ മനസ്സില്‍ സൂക്ഷിക്കൂ. സാധാരണക്കാരന് മനസ്സിലാകണം. എങ്കില്‍ മാത്രമേ സിനിമയുടെ ലക്ഷ്യം പൂര്‍ത്തിയാകുകയുള്ളൂ. സംവിധായകനും ക്യാമറാമാനും എഡിറ്റിംഗ് ടേബിളില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ കഥപോലെ ക്രമീകരിക്കുന്ന എന്നതാണ് ഒരു എഡിറ്ററുടെ അടിസ്ഥാനപരമായ ജോലി. അത് വെല്ലുവിളി നിറഞ്ഞ ഒന്നുതന്നെയാണെങ്കിലും ഞാനത് നന്നായി ആസ്വദിക്കുന്നു. എഡിറ്റിംഗ് മോശമായാല്‍ അത് സിനിമയുടെ ആസ്വാദനത്തെയും താളത്തെയും പ്രതികൂലമായി ബാധിക്കും. 

എഡിറ്റിംഗും പ്രൊഡക്ഷനും ഒരുപോലെ ടെന്‍ഷന്‍

എഡിറ്റിംഗും പ്രൊഡക്ഷനും ഒരുപോലെ ടെന്‍ഷനാണ്. നിര്‍മ്മാണം ചെയ്യുമ്പോള്‍ പൈസയുമായി ബന്ധപ്പെട്ടുള്ള ടെന്‍ഷന്‍ കൂടിയുണ്ടാവും. അതുവെച്ച് നോക്കുമ്പോള്‍ എഡിറ്റിംഗില്‍ ടെന്‍ഷന്‍ കുറച്ച് കുറവാണ്. പക്ഷേ സിനിമയിറങ്ങുമ്പോള്‍ എന്തായാലും ഒരു കണ്ടത്തലുണ്ടാവും ഉള്ളില്‍.

സിനിമകളുടെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത്

മാര്‍ക്കോയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് മുന്‍പേതന്നെ നമുക്ക് തീരുമാനം ഉണ്ടായിരുന്നു. രണ്ട് മണിക്കൂറും 20 മിനിറ്റുമൊക്കെ മതി എന്ന് നിശ്ചയിച്ചിരുന്നു. ചെറുപ്പക്കാരായ ആളുകളാണ് അത് കാണാന്‍ പോകുന്നത്. അവര്‍ക്ക് ഒരുപാട് സ്പൂണ്‍ഫീഡ് ചെയ്യേണ്ട ആവശ്യമില്ല. നല്ല ക്വാളിറ്റിയുള്ള കാര്യങ്ങള്‍ ഒരുപാട് വലിച്ചുനീട്ടാതെ പറഞ്ഞാല്‍ അവവര്‍ക്ക് ഇഷ്ടപ്പെടും. വലിച്ചുനീട്ടിയാല്‍ അവര്‍ക്ക് വര്‍ക്കാകില്ല. രേഖാചിത്രം കുറച്ചുകൂടെ പ്രായമായ ആളുകളായിരിക്കും കാണാന്‍ വരുന്നത്. കാരണം കാതോട് കാതോരം കണ്ട ആളുകള്‍ക്ക് സിനിമ കുറച്ചുകൂടെ കണക്ടാകും. ദൈര്‍ഘ്യവും അപ്പോള്‍ അതിനനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്.


LATEST VIDEOS

Interviews