NEWS

ആന്‍റണി പെപ്പയ്ക്ക് ബോക്സിംഗ് ലൈസന്‍സ്

News

പ്രശസ്ത നടന്‍ ആന്‍റണിവര്‍ഗ്ഗീസ് പെപ്പയ്ക്ക് ഇന്ത്യന്‍ ബോക്സിംഗ് കൗണ്‍സിലിംഗിന്‍റെ അംഗീകാരം. പ്രൊഫഷണല്‍ ബോക്സിംഗ് ലൈസന്‍സ് അനുവദിച്ചു.

ഗോവിന്ദ് വിഷ്ണു സംവിധാനം നിര്‍വ്വഹിക്കുന്ന 'ദാവീദ്' എന്ന സിനിമയുടെ കഥാപശ്ചാത്തലം ബോക്സിംഗാണ്. ഈ സിനിമയില്‍ ബോക്സര്‍ ആഷിഖ്അബു എന്ന കഥാപാത്രമായിട്ടാണ് ആന്‍റണി അഭിനയിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രത്തിനുവേണ്ടി പ്രൊഫഷണല്‍ ബോക്സിംഗ് കൃത്യമായി അഭ്യസിച്ച് അവതരിപ്പിച്ചതിനാണ് ആന്‍റണിക്ക് ഈ ആദരവ് ലഭിച്ചത്.

ഫെബ്രുവരി 14 ന് വാലന്‍റയിന്‍സ്ഡെയില്‍ 'ദാവീദ്' തിയേറ്ററുകളിലെത്തും. സിനിമയുടെ റിലീസിന് മുന്‍പെ ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ ആന്‍റണിക്കൊപ്പം സിനിമയുടെ പ്രവര്‍ത്തകരായ ഞങ്ങളെല്ലാം ഒന്നടങ്കം  സന്തോഷിക്കുന്നുവെന്ന് സംവിധായകന്‍ ഗോവിന്ദ് വിഷ്ണു അഭിപ്രായപ്പെട്ടു.


LATEST VIDEOS

Latest