സൂര്യ നായകനായ 'ജയ്ബീം' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് ജ്ഞാനവേൽ. ഇദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'വേട്ടൈയ്യൻ'. രജനികാന്ത് നായകനാകുന്ന ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, മഞ്ജു വാര്യർ, റിഥികാ സിംഗ്, തുഷാര വിജയൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഒക്ടോബറിൽ പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി തലയോലപ്പറമ്പ് ഗരുഡൻ പറവയുടെ (ഗരുഡൻ തൂക്കം) രംഗം ചിത്രീകരിച്ചിട്ടുണ്ട് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് ബ്രമ്മമംഗലത്തെ ഗരുഡൻ കലാകാരന്മാരായ മാങ്കൂട്ടത്തിൽ പ്രതീപൻ, ശ്രീജിത്ത്, ശിവപ്രസാദ്, ചാവക്കാട്ടുകുഴി ജയേഷ്, നിശാന്ത്,ബിനീഷ് എന്നിവരാണ് ഗരുഡൻ പറവയുടെ രംഗം അവതരിപ്പിച്ചിരിക്കുന്നത്. രജിനികാന്ത്, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജുവാരിയർ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി അഭിനയിച്ച ത്രില്ലിലാണ് ഈ കലാകാരന്മാർ. രാജികാന്തിന്റെ ആരാധകർ മാത്രമല്ലാതെ മറ്റുള്ള സിനിമാ ആരാധകരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ത്രമാണ് 'വേട്ടൈയ്യൻ'.