NEWS

മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് മെയ് 3 ന് തീയേറ്ററിൽ.

News

കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രം മെയ് 3-ന് തീയേറ്ററിലെത്തും.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഡ്ബറീസ് .
 
പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് കാഡ്ബറീസ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ് നായിക.
 
കാമ്പ്സ് പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രണയത്തിൻ്റെ പുതിയ മുഖം ചിത്രത്തിൽ കാണാം. കാമ്പസ് പശ്ചാത്തലത്തിൽ ചിത്രീകരിച്ച മനോഹരമായ ഗാനങ്ങൾ എല്ലാ പ്രേക്ഷകരെയും ആകർഷിക്കും. പ്രണയത്തിനും, സസ്പെൻസിനും,ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തമായൊരു ചിത്രം ഒരുക്കിയിരിക്കുകയാണ് മമ്മി സെഞ്ച്വറി. ചിത്രീകരണം പൂർത്തിയായ കാഡ്ബറീസ് മെയ് 3-ന് തീയേറ്ററിലെത്തും.
 
സെഞ്ച്വറി വിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ക്യാമറ - ഷെട്ടി മണി, തിരക്കഥ, സംഭാഷണം - ഷിബുആറമ്മുള, എഡിറ്റർ -ഷിബു പി.എസ്, ഗാനങ്ങൾ - സന്തോഷ് കോടനാട്,സുധാംശു ,വിപീഷ് തിക്കൊടി, സംഗീതം - അൻവർ അമൻ, ബി.ജി.എം- ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, ഗ്രാഫിക്സ് - ശങ്കർ സുബ്രഹ്മണ്യൻ,നിർമ്മാണ നിർവ്വഹണം -സെബി ഞാറക്കൽ, അസോസ്റ്റേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്,പ്രൊഡക്ഷൻ കൺട്രോളർ-സലാം പെരുമ്പാവൂർ ,ആർട്ട് - അരുൺ കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈനിംഗ്-ബെർലിൻ മൂലമ്പള്ളി, മേക്കപ്പ് - നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂംസ് - ദേവകുമാർ കീഴ്മാട്, ക്യാമറ അസിസ്റ്റൻസ് - അരുൺ, പ്രവീൺ, അനീഷ്, സ്റ്റിൽ - ഷാബു പോൾ, പി.ആർ.ഒ- അയ്മനം സാജൻ,ഡിസൈൻ - സത്യൻസ്.
 
സഹദ് റെജു, ബോബൻ ആലുമ്മൂടൻ, ബാലു സജീവൻ, സാജു തലക്കോട്, സജീവ് ഗോകുലം, ശ്രീപതി, ഷിബുആറമ്മുള, അനന്ദു, മഹി, രാമചന്ദ്രൻ (ടി.പി.ആർ) അർജുൻദേവരാജ്, പ്രവീൺ, ശബരിനാഥ്, കൊച്ചുണ്ണി പെരുമ്പാവൂർ ,സെബി ഞാറക്കൽ, അരുൺ, നിഷാന്ത്, സഫ്ന ഖാദർ, ദിവ്യദാസ് ,മഹിത, പാർവ്വതി, ഗ്രേഷ്യ അരുൺ, ആശലില്ലി തോമസ്, ജ്വവൽ ബേബി, ടിഷ എന്നിവർ അഭിനയിക്കുന്നു.
 
പി.ആർ.ഒ
അയ്മനം സാജൻ


LATEST VIDEOS

Latest