NEWS

'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗത്തിന് ഒന്നാം ഭാഗത്തിന്റെ നേട്ടത്തിലെത്താനായോ?

News

തമിഴ് പുസ്തക പ്രേമികളെ വളരെ ആകർഷിച്ച നോവലുകളിലൊന്നാണ് കൽക്കിയുടെ 'പൊന്നിയിൻ സെൽവൻ'.  എം.ജി.ആർ., കമൽഹാസൻ തുടങ്ങിയ പല പ്രശസ്തർ ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അവർക്ക് ഈ മഹത്തായ കൃതി സിനിമയാക്കാൻ കഴിഞ്ഞില്ല. അതിനു പ്രധാന കാരണം. സിനിമക്കു ആവശ്യമായിരുന്ന വലിയ ബഡ്ജറ്റ് തന്നെയായിരുന്നു.  ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് മണിരത്നം സംവിധാനത്തിൽ വൻ തുക മുടക്കി 'ലൈക്ക' പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിക്കാൻ മുൻ വന്നത്. വിക്രം, ഐശ്വര്യറായ്, കാർത്തി, തൃഷ, ജയം രവി, ജയറാം, ലാൽ, ഐശ്വര്യ ലക്ഷ്മി, എ.ആർ.റഹ്‌മാൻ തുടങ്ങി പല പ്രശസ്തരുടെ കൂട്ടുകെട്ടിൽ രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'പൊന്നിയിൻ സെൽവ'ന്റെ ആദ്യഭാഗം മികച്ച പ്രതികരണം നേടിയിരുന്നു. ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിച്ചിരുന്നു. അതിനാൽ രണ്ടാം ഭാഗത്തിനു വേണ്ടി  ആരാധകർ വൻ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാൽ ഏപ്രിൽ 28-ന് പുറത്തുവന്ന  രണ്ടാം ഭാഗം ആരാധർക്കിടയിൽ ഒന്നാം ഭാഗം ഉണ്ടാക്കിയ തരംഗം സൃഷ്ടിക്കുകയുണ്ടായില്ല.  

ചിത്രം റിലീസായി 15 ദിവസം പിന്നിടുമ്പോൾ 300 കോടിയോളം മാത്രമേ ചിത്രം കളക്ഷൻ നേടിയിട്ടുള്ളൂ എന്നാണു പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ! ആദ്യ ഭാഗം 500 കോടിയിലധികം നേടിയിരുന്നു. രണ്ടാം ഭാഗം ഇത്ര തുക നേടാൻ സാധ്യതയില്ല എന്നാണു കോളിവുഡിലെ പ്രശസ്ത വിതരണക്കാരും തിയേറ്റർ ഉടമകളും പറഞ്ഞു വരുന്നത്. ഇതിനു കാരണം ചിത്രത്തിന്റെ കളക്ഷൻ ദിനംപ്രതി കുറഞ്ഞു വരികയാണ് എന്നുള്ളത് തന്നെ. ജനങ്ങൾ തിയേറ്ററുകളിലേക്ക് വരാൻ വിസ്സമ്മതിക്കാൻ കാരണമായി പറയപ്പെടുന്നത് മണിരത്നം കഥയിൽ വരുത്തിയ ചില മാറ്റങ്ങളും, ഒരുക്കിയ ചിത്രത്തിന്റെ ക്ലൈമാക്സുമാണ് എന്നാണ്. ഈ നോവൽ വായിച്ചറിഞ്ഞ ആരാധകർക്ക്  നിരാശ തരുന്ന വിധത്തിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് എന്നാണു പൊതുവായുള്ള സംസാരം! 


LATEST VIDEOS

Top News