NEWS

പോലീസുകാരും രാഷ്ട്രീയ പ്രമുഖരും ഒത്തുചേർന്നുള്ള അഴിമതികൾ കേരളത്തിൽ നടക്കുന്നുണ്ടോ..? 'ചാട്ടുളി 'സിനിമ അതിനുത്തരം നൽകുന്നു

News


ചെസ്, ഉലകം ചുറ്റും വാലിബൻ, കളേഴ്‌സ്.... തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ചാട്ടുളി.'
അട്ടപ്പാറയിലെ ഉൾവനങ്ങളിൽ ഷൂട്ട് ചെയ്ത 'ചാട്ടുളി' നാളെ കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു.
'ഡാർക്ക് റിവഞ്ച് ത്രില്ലർ' സിനിമയാണ് ചാട്ടുളിയെന്നാണ് സംവിധായകൻ രാജ്ബാബു ഈ സിനിമയെക്കുറിച്ച് വിശേഷിപ്പിച്ചത്.
ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. ജാഫർ ചെയ്യുന്ന മാരി എന്ന കഥാപാത്രത്തിലൂടെയാണ് 'ചാട്ടുളി'യുടെ കഥ ആരംഭിക്കുന്നതും വികസിക്കുന്നതും അവസാനിക്കുന്നതും.
കലാഭവൻ ഷാജോൺ ചെയ്യുന്ന ശിവദാസ് എന്ന പൊളിറ്റീഷ്യനാണ് മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം. ഷൈൻ ടോം ചാക്കോയുടെ സാംസൺ എന്ന ക്യാരക്ടറും പ്രേക്ഷകരെ സ്വാധീനിക്കും വിധമാണ് അവതരിപ്പിച്ചിട്ടുള്ളത്. ശിവദാസ് എന്ന രാഷ്ട്രീയനേതാവിനെ ഇന്ന് നമുക്ക് എവിടെയും കാണാവുന്നതാണ്. ചില പ്രമുഖരായ രാഷ്ട്രീയ വക്താക്കളെ ഓർമ്മിപ്പിക്കും വിധത്തിലാണ് ശിവദാസ് ചാട്ടുളിയിലെ രംഗങ്ങളിലെത്തുന്നത്.
നീതിയും നിയമവും എല്ലാം എന്റെ കൈപ്പിടിയിലാണ്. അത് ചോദ്യം ചെയ്യാൻ വരുന്നവരെ ഞാൻ അടിച്ചമർത്തുമെന്ന് അട്ടഹാസം മുഴക്കുന് ചിലരെപ്പോലെയാണിവീടെ ശിവദാസും സാംസണുമൊക്കെ.
പോലീസുകാരും രാഷ്ട്രീയപ്രമുഖരും ഒത്തുചേർന്നു. അവരുടെ ചില ധാരണകളിലും ഇവിടെ എന്തെല്ലാം അഴിമതികളാണ് നടക്കുന്ത്. നിത്യവും ജനങ്ങൾക്ക് പത്ര, ദൃശ്യമാധ്യമങ്ങളിലൂടെ കാണാനുള്ള അവസരങ്ങളുണ്ട്. എല്ലാ രാഷ്ട്രീയ നേതാക്കളും എല്ലാ പോലീസ് ഉദ്യോഗസ്ഥരും അങ്ങനെയാണെന്ന് ഈ സിനിമ പറയുന്നില്ലെങ്കിലും ചില കാര്യങ്ങൾ വസ്തുതാപരമാണ്. അതിനെതിരെയുള്ള ഒരു പോരാട്ടം കൂടിയാണ് 'ചാട്ടുളി' എന്ന സിനിമയെന്ന് സംവിധായകൻ രാജ്ബാബു അവകാശപ്പെട്ടു.
സിനിമയുടെ പേര് സൂചിപ്പിക്കും പോലെ തന്നെ 'ചാട്ടുളി'യിലെ ഓരോ രംഗങ്ങൾക്കും ഓരോ വാക്കുകൾക്കും 'ചാട്ടുളി'യുടെ മൂർച്ചയും അരവും തീവ്രതയുമുണ്ടെന്ന് തിരക്കഥാകൃത്ത് ജയേഷ് മൈനാഗപ്പള്ളി അത് ശക്തമായ ഭാഷയിൽ എഴുതിയിട്ടുണ്ടെന്നും സംവിധായകൻ പറയുകയുണ്ടായി.
സമൂഹത്തിന് പല കാര്യങ്ങളിലൂടെയും ഒരു തിരിച്ചറിവ് നൽകുന്ന സിനിമയും കൂടിയാണ് ചാട്ടുളി. കാർത്തിക് വിഷ്ണു, ഡോ. രജിത്കുമാർ, ശ്രുതിജയൻ, ലതാദാസ് തുടങ്ങിയവരും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തുണ്ട്.
നെൽസൺ ഐപ്പ്, ഷാഫൈസി, സുജൻകുമാർ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. ക്യാമറ പ്രമോദ് പിള്ള, എഡിറ്റിംഗ് അയൂബ്ഖാൻ, സംഗീതം ബിജിബാൽ, രാഹുൽരാജ്, ജസ്റ്റിൻ ഫിലിപ്പോസ്.
പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സുനി, കോസ്റ്റ്യൂംസ് രാധാകൃഷ്ണൻ മങ്ങാട്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, ഫൈറ്റ് മാസ്റ്റർ ബ്രൂസ്‌ലി രാജേഷ്, സ്റ്റിൽസ് അനിൽ പേരാമ്പ്ര.
 

 


LATEST VIDEOS

Latest