NEWS

നിർമാതാവിനൊപ്പം ലൈം​ഗികബന്ധത്തിന് സമ്മതിച്ചാൽ സിനിമയിൽ അവസരം; തുറന്നുപറഞ്ഞ് നടി

News

സിനിമാ മേഖലയിൽ താൻ ആദ്യകാലത്ത് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി അങ്കിത ലോഖണ്ടെ. തന്റ പത്തൊൻപതാമത്തെ വയസ്സിൽ ഒരു തെന്നിന്ത്യൻ നിർമ്മാതാവിനോടൊപ്പം കിടക്ക പങ്കിടണമെന്ന് ഓഡിഷൻ സമയത്ത് ആവശ്യപ്പെട്ടെന്ന് താരം വെളിപ്പെടുത്തി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്. 

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

"ഒരു ദക്ഷിണേന്ത്യൻ ഭാഷാ ചിത്രത്തിന്റെ ഓഡിഷന് പോയപ്പോഴായിരുന്നു സംഭവം. ആവശ്യപ്പെട്ട പണം റെഡിയാണെന്ന് പറഞ്ഞ് പിന്നീടൊരു ഫോൺകോൾ വന്നു. ഇത്രയും ലളിതമായി ഇതെങ്ങനെ സംഭവിച്ചു എന്നോർത്ത് ഒന്ന് ആശയക്കുഴപ്പത്തിലായിരുന്നു. അവിടെ പോയിനോക്കിയപ്പോൾ എന്റെ കോർഡിനേറ്ററെ പുറത്തിരുത്തി എന്നോടുമാത്രം മുറിയ്ക്കകത്തേക്കുവരാനാണ് പറഞ്ഞത്. നിങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും എന്നാണ് അവിടെനിനിന്നയാൾ പറഞ്ഞത്."

"എനിക്കപ്പോൾ 19 വയസുമാത്രമാണ് ഉണ്ടായിരുന്നത്. നല്ലൊരു നടിയാവുകയായിരുന്നു എന്റെ സ്വപ്നം. ആ സമയത്ത് എന്തുതരത്തിലുള്ള വിട്ടുവീഴ്ചയാണ് ചെയ്യേണ്ടതെന്ന് ഞാൻ തിരിച്ചുചോദിച്ചു. ആ സിനിമയുടെ നിർമാതാവിനൊപ്പം കിടക്ക പങ്കിടുകയാണ് വേണ്ടതെന്ന വളച്ചുകെട്ടില്ലാത്ത മറുപടിയാണ് എനിക്ക് എതിർഭാ​ഗത്തുനിന്ന് ലഭിച്ചത്. നിങ്ങളുടെ നിർമാതാവിന് കഴിവുള്ള നടിയെയല്ല, മറിച്ച് കൂടെ കിടക്കാനുള്ള ഒരുവളെയാണ് വേണ്ടതെന്നും എന്നെ ആ കൂട്ടത്തിൽപ്പെടുത്തേണ്ടെന്നും പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു." അങ്കിത കൂട്ടിച്ചേർത്തു.


LATEST VIDEOS

Top News