NEWS

ആഗ്രഹിച്ചെത്തിയ രംഗം ചന്തുനാഥ്

News

താങ്കളുടെ ആദ്യസിനിമ ഏതായിരുന്നു?

ഹിമാലയത്തിലെ കശ്മലൻ. സംവിധായകൻ സുരേഷ് ഉണ്ണിത്താന്റെ മകൻ അഭിരാം സുരേഷ് ഉണ്ണിത്താൻ ഡയറക്ട് ചെയ്ത ചിത്രം.

രണ്ടാമത്തെ ചിത്രം?

പതിനെട്ടാം പടി.

അതിന്റെ ഓഡിഷനിൽ പങ്കെടുത്തിരുന്നു. ശങ്കർ രാമകൃഷ്ണൻ സാർ എന്നെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യാൻ പ്രോത്സാഹിപ്പിച്ചിരുന്നു. ഞാൻ അതിന് തയ്യാറായി നിന്നിരുന്നുവെങ്കിലും അദ്ദേഹം എനിക്ക് ആ സിനിമയിൽ നല്ലൊരു ക്യാരക്ടർ തന്നു. അങ്ങനെയാണ് എന്റെ കരിയർ സ്റ്റാർട്ട് ചെയ്യുന്നതും സിനിമയുടെ മെയിൻസ്ട്രീമിലേക്ക് ഞാനെത്തുന്നതും.

തുടർന്ന് കുറെ സിനിമകൾ ചെയ്തു അല്ലേ?

അതേ. മാലിക്, ഖജരാഹോഡ്രീംസ്, റാം, പാപ്പൻ, അങ്ങനെ ഇരുപത്തിരണ്ടോളം സിനിമകൾ ചെയ്തു. ഒരിടവേള കഴിഞ്ഞ് ട്വൽത്ത്മാൻ, സി.ബി.ഐ ഡയറിക്കുറിപ്പ്, വേദ, മഹേഷും മാരുതിയും... ഇങ്ങനെ കുറെ സിനിമകൾ കൂടി ചെയ്തു.

പുതിയ സിനിമകളെക്കുറിച്ച്?

ഷാജി കൈലാസിന്റെ ഹണ്ടിൽ നല്ലൊരു വേഷം ചെയ്യുന്നു. അന്ധകാര, സീക്രട്ട് ഹോം തുടങ്ങിയവയാണ് റിലീസാകാനുള്ള പുതിയ സിനിമകൾ.

അന്യഭാഷാ ചിത്രങ്ങളിൽ ഏതിലെങ്കിലും അഭിനയിച്ചോ?

ഒരു തെലുങ്ക് സിനിമ ചെയ്തിരുന്നു. തെലുങ്കാന പൊളിറ്റിക്‌സൊക്കെ പറയുന്ന ഒരു ബിഗ് ബഡ്ജറ്റ് മൂവി. ഏഴ് ഭാഷകളിലാണ് ആ ചിത്രം പൂർത്തിയാകുന്നത്. ഹിന്ദി സിനിമയിൽ നിന്നും ഒരു കാൾ വന്നിരുന്നു. പക്ഷേ, മറ്റുചില കമിറ്റ്‌മെന്റ്‌സുണ്ടായിരുന്നതുകൊണ്ട് എനിക്ക് പോകാനും കഴിഞ്ഞില്ല.

ലീഡ് റോളുകളിൽ തന്നെ അഭിനയിക്കണമെന്ന് നിർബന്ധമുണ്ടോ?

അങ്ങനെയൊന്നുമില്ല. നല്ലൊരു വില്ലൻ വേഷം തന്നാലും ചെയ്യും. എന്നാൽ, ലീഡ് റോളുകൾ ചെയ്യണമെന്ന ആഗ്രഹം പണ്ടുമുതലെ മനസ്സിലുള്ളതുകൊണ്ട് അത്തരം വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു.

സിനിമ തന്നെയായിരുന്നല്ലോ താങ്കളുടെ ലക്ഷ്യം?

അതെ. ബാംഗ്ലൂരിൽ ഞാൻ നല്ല സെയ്ഫായി നല്ല സാലറിയൊക്കെ വാങ്ങി അദ്ധ്യാപകനായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അത് ഉപേക്ഷിച്ചിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്.

കുടുംബത്തിൽ വേറെ ആരെങ്കിലും സിനിമാരംഗത്തുണ്ടോ?

ആരുമില്ല. അച്ഛൻ തീയേറ്റർ നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അത്രമാത്രം.

സ്വന്തം നാട് എവിടെയാണ്?

ഞങ്ങളിപ്പോൾ വർഷങ്ങളായി തിരുവനന്തപുരത്തുണ്ട്. അച്ഛന്റെ നാട് കൊല്ലം ആണ്.

 


LATEST VIDEOS

Top News