ഉർവ്വശി, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. ഗുരു സോമസുന്ദരം, ബേസില്‍ ജോസഫ്, കലൈരാസന്‍, സുജിത് ശങ്കര്‍, അഭിജ ശിവകല, മണികണ്ഠന്‍ ആര്‍ ആചാരി, മൃദുല്‍ മാധവ്, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംവിധായകന്‍ തന്നെയാണ് തിരക്കഥയും എഴുതിയത്. തമിഴ് നടന്‍ കലൈയരസന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ചാള്‍സ് എന്റര്‍പ്രൈസസ്.