NEWS

കാൻ ഫിലിംഫെസ്റ്റിവലിലെ ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ക്ക് മുഖ്യമന്ത്രി ചലച്ചിത്ര അക്കാദമി അവാര്‍ഡ് സമ്മാനിച്ചു

News

കാൻ ഫിലിംഫെസ്റ്റിവലിൽ  ഇന്ത്യൻ സിനിമയ്ക്കു അവാർഡ് കിട്ടിയ 'പായൽ കപാടിയ' ചിത്രത്തിലെ മലയാളത്തിന്റെ പ്രിയതാരങ്ങൾക്ക് ചലച്ചിത്ര അക്കാദമി നൽകിയ അവാർഡ് മുഖ്യ മന്ത്രിയുടെ ചേമ്പറിൽ വച്ച് ബഹു.മുഖ്യ മന്ത്രി സമ്മാനിച്ചു. താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃതു ഹാറൂൺ,അസീസ് നെടുമങ്ങാട് എന്നിവരൊപ്പം മന്ത്രിമാരായ ശ്രീ സജി ചെറിയാൻ, ശ്രീ ശിവൻ കുട്ടി, മേയർ ആര്യ രാജേന്ദ്രൻ,A.A റഹിം എംപി.ksfdc ചെയർമാൻ ഷാജി എൻ കരുൺ, അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ,സെക്രട്ടറി അജോയ്, അക്കാദമി ബോർഡ്‌ മെമ്പറന്മാരായ മമ്മി സെഞ്ച്വറി,പ്രദീപ് ചോക്ലി,സാംസ്‌കാരിക ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ മധുപാൽ, നടൻ സന്തോഷ്‌ കീഴാറ്റൂർ,എന്നിവരും സന്നിഹിതരായിരുന്നു. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ   ഇന്ത്യൻ ചിത്രത്തിന് ആദ്യമായി അവാർഡ് ലഭിച്ചത് "സ്വം" എന്ന ചിത്രത്തിനാണ്, രണ്ടാമത്തെ ഇന്ത്യൻ ചിത്രം "മരണ സിംഹാസനം" ആണ്.


LATEST VIDEOS

Latest