'മാളികപ്പുറം' സിനിമയിലൂടെ ശ്രദ്ധനേടിയ ബാലതാരം ദേവനന്ദക്കു നേരെ സൈബർ ആക്രമണം. അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതി നൽകിയത്.
ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ 'പുതിയ തലമുറയിലെ കുട്ടികള്‍ ഒരുപാട് മാറിയെന്നും ക്യൂട്ട്‍നെസ് നോക്കി നില്‍ക്കുന്നവരല്ലെന്നും ദേവനന്ദ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഡിയോ വ്യാപകമായ ട്രോളുകൾക്കും വിമർശനത്തിനും ഇടയായപ്പോഴാണ് അച്ഛൻ പോലീസിൽ പരാതി നൽകിയത്. കുട്ടിക്ക് മാനസികൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു എന്നും എത്രയും വേഗം വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നുമാണ് പരാതിയിൽ പറയുന്നത്.