NEWS

"മകൾക്ക് അപകടം മനസ്സിലായി, യാത്ര പോകാൻ അവൾ ആഗ്രഹിച്ചില്ല.." 11 വർഷം മുമ്പ് ഉണ്ടായ നേപ്പാൾ വിമാന അപകടത്തിൽ നഷ്ടപെട്ട മകളെയും ഭാര്യയെയും ഓർക്കുന്നു.. ബാലതാരം തരുണി സച്ച്ദേവിൻ്റെ പിതാവ് മനസ്സ് തുറക്കുന്നു ..

News

ജനുവരി 15ന് നേപ്പാളിൽ ഉണ്ടായ വിമാനം അപകടത്തിൽ പൈലറ്റടക്കം 68 പേർക്കാണ് ജീവൻ പൊലിഞ്ഞത്. അപകടത്തിന്റെ വീഡിയോകളും ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം നേപ്പാളിൽ ആദ്യമായിട്ടല്ല, 2012-ൽ നേപ്പാളിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

വെള്ളിനക്ഷത്രം സിനിമയിൽ 'അമ്മൂ'ട്ടിയായി അഭിനയിച്ച ബാലതാരത്തെ ആരും തന്നെ മറക്കില്ല. അന്നത്തെ ആ അപകടത്തിൽ തരുണി സച്ച്ദേവും അമ്മ ഗീത സച്ച്‌ദേവും ഈ ലോകത്തിൽ നിന്ന് വിടവാങ്ങി. 11 വർഷത്തിന് ഇപ്പുറം നടന്ന ഈ സംഭവം തരുണിയുടെ പിതാവായ ഹരീഷ് സച്ച്‌ദേവിനെ അന്ന് നടന്ന ദാരുണമായ സംഭവം ഓർമിപ്പിക്കുന്നു.. മാധ്യമങ്ങളോട് സംസാരിക്കവെ തരുണിയുടെ അച്ഛൻ മകളെ നഷ്ടപ്പെട്ട വേദന പങ്കുവച്ചു...

• ലാഭത്തിനുവേണ്ടി ഇത്തരക്കാർ ആരുടേയും ജീവൻ പോലും വില കൽപ്പിക്കുന്നില്ല- ഹരീഷ് സച്ച്‌ദേവ്

'വിമാനാപകട വാർത്ത കേട്ടപ്പോൾ എനിക്ക് വളരെ ദേഷ്യം വന്നു. ഇത്തരക്കാർ ഇപ്പോഴും ജാഗ്രത പാലിക്കുന്നില്ല. എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അറിയില്ല, ഇനി എത്രപേരുടെ ജീവനെടുക്കാൻ അവർ ആഗ്രഹിക്കുന്നു... അവരുടെ വിമാനങ്ങൾ വളരെ പഴയതാണ്. ലാഭത്തിനു വേണ്ടി, ഇക്കൂട്ടർ ആരുടെയും ജീവൻ വില നൽകുന്നില്ല.. ഈ അശ്രദ്ധ മൂലമാണ് എന്റെ മകളും ഭാര്യയും എന്നിൽ നിന്നും അകന്നു പോയത്. ഇന്നും ഇത്തരം അപകട വാർത്തകൾ കേൾക്കുമ്പോൾ പേടിയാണ്.. ഈ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖം എനിക്ക് അനുഭവിക്കാൻ കഴിയും. ഈ ദുഃഖം തരണം ചെയ്യാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ...അദ്ദേഹം പറഞ്ഞു.

 

• ഹരീഷ് 11 വർഷം പഴക്കമുള്ള മുറിവുകൾ ഓർക്കുന്നു...

'ഞാൻ മുംബൈയിലായിരുന്നു, എന്റെ ഭാര്യയും മകളും നേപ്പാളിൽ സന്ദർശിക്കാൻ പോയിരുന്നു. എന്റെ മകൾക്ക് ആ യാത്ര പോകാൻ തീരെ താല്പര്യമില്ലായിരുന്നു. അവൾ തരുണിയെയും ഒപ്പം കൊണ്ടുപോയി. എന്നിരുന്നാലും മരണത്തിന് മുമ്പ് അവളുടെ ആഗ്രഹം നിറവേറ്റിയതിൽ സന്തോഷമുണ്ട്, അവൾ പൊഖ്‌റാനിൽ പാരാഗ്ലൈഡിംഗ് നടത്തിയെന്ന് ഭാര്യ വിളിച്ചു പറഞ്ഞിരുന്നു.

• അപകടത്തെക്കുറിച്ച് തരുണി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു- ഹരീഷ്
ഹരീഷ്..

"എന്തെങ്കിലും അപകടം സംഭവിക്കാൻ പോകുന്നുവെന്ന് തരുണി നേരത്തെ മനസ്സിലാക്കിയിരുന്നുവെന്ന് ഞാൻ കരുതുന്നു. വിമാനത്തിൽ കയറിയ ശേഷം ഈ വിമാനം തകർന്നാൽ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. അതായിരുന്നു തരുണിയുടെ അവസാന സന്ദേശം..

 

അപകടത്തിന് ശേഷം, ഭാര്യയുടെയും മകളുടെയും മൃതദേഹം ലഭിക്കാൻ ഹരീഷിനും ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ഭാര്യയുടേയും മകളുടേയും വിലപിടിപ്പുള്ള സാധനങ്ങൾ ആളുകൾ കൊണ്ടുപോയി. മൃതദേഹത്തിൽ നിന്ന് പോലും ആളുകൾ സാധനങ്ങൾ എടുക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ വിഷമം തോന്നി... എന്റെ ഭാര്യയുടെ പണവും ആഭരണങ്ങളും ഫോണുമുൾപ്പടെ കൊണ്ടുപോയി. ഏകദേശം 4 ലക്ഷം വിലയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു, എനിക്ക് അതൊന്നും കിട്ടിയില്ല. എന്നാൽ മകളെയും ഭാര്യയെയും നഷ്ടപ്പെട്ടവന്റെ മുന്നിൽ അതിലുമുപരി വേറെ എന്ത് സംഭവിക്കാൻ..ആത്മീയത കൊണ്ടാണ് താൻ അതിജീവിച്ചത്തെന്നും അദ്ദേഹം പറയുന്നു

 

തരുണിയുടെ സ്വപ്നം നായികയാകണമെന്നായിരുന്നു . 2004-ൽ, വിനയന്റെ വെള്ളിനക്ഷത്രം എന്ന കോമഡി- ഹൊററിലൂടെയാണ് തരുണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തരുണി മലയാളികളുടെ പ്രിയങ്കരരിയായി മാറി. അതേ വർഷം, ആക്ഷൻ ത്രില്ലർ സത്യത്തിലും താരം പ്രത്യക്ഷപ്പെട്ടു.

അഭിനയത്തിന് പുറമേ, കോൾഗേറ്റ് , ഐസിഐസിഐ ബാങ്ക് , പാരച്യൂട്ട്, സഫോള ഓയിൽ, കേസർ ബദാം മിൽക്ക്, രസ്‌ന എന്നിങ്ങനെ ടെലിവിഷൻ പരസ്യങ്ങൾ ഉൾപ്പെടെ അമ്പതിലധികം പരസ്യങ്ങളിലും തരുണി പ്രത്യക്ഷപ്പെട്ടു.


LATEST VIDEOS

Interviews