NEWS

"എനിക്കു തോന്നുന്നില്ല സൗന്ദര്യം എന്നു പറയുന്നത് വെളുപ്പാണെന്ന്..." അവതാരകന് ചുട്ട മറുപടി നൽകി തന്മയ സോൾ

News

ചേട്ടൻ പറഞ്ഞു, ഞാൻ നല്ലതല്ല... ഫെയർ ആയിരുന്നെങ്കിൽ അത്രയും നല്ലതായിരുന്നു എന്ന്. 

‘വഴക്ക്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ജേതാവ് തന്മയ സോൾ  അവതാരകന് നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ബോഡി ഷെയ്മിങ് നടത്തിയതിനെ തുടർന്നാണ് ബാലതാരം ചുട്ട മറുപടി കൊടുത്തത്. മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് ആ പുരസ്കാരം നൽകേണ്ടിയിരുന്നു എന്ന തരത്തിൽ അഭിപ്രായവും ഉയർന്നിരുന്നു. ഇതു പരാമർശിച്ചുകൊണ്ട് അവതാരകൻ ഉന്നയിച്ച ചോദ്യത്തിനാണ് തന്മയ മറുപടി നൽകിയത്.


തന്മയയുടെ വാക്കുകൾ:

‘‘കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല. ഹൈറ്റിൽ നിൽക്കുന്നവർക്കേ അങ്ങനെയൊരു ഇമേജ് കിട്ടുള്ളൂ. അത്രയും ഹൈറ്റിലെത്തി എന്നു വേണമെങ്കിൽ എനിക്കു കരുതാം. ആ കളിയാക്കലുകളെ എനിക്ക് ഇങ്ങനെ വിചാരിക്കാം. അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് വേസ്റ്റാണ്. എനിക്കു തോന്നുന്നില്ല സൗന്ദര്യം എന്നു പറയുന്നത് വെളുപ്പാണെന്ന്. ചേട്ടൻ പറഞ്ഞു, ഞാൻ നല്ലതല്ല... ഫെയർ ആയിരുന്നെങ്കിൽ അത്രയും നല്ലതായിരുന്നു എന്ന്. 

ജനങ്ങൾക്ക് ഓരോ അഭിപ്രായം കാണും. അവർക്ക് അതു പറയാനുള്ള വോയ്സ് ഉണ്ട്. പറയാനുള്ളവർ പറയട്ടെ...അത് എന്നെ ബാധിക്കില്ല. എനിക്കതു കേൾക്കാനും രസമുണ്ട്. എന്റെ ആഗ്രഹം മലയാളം സിനിമയിലും തമിഴ് സിനിമയിലും അഭിനയിക്കണം എന്നാണ്. ഹോളിവുഡിലെ ടിമോത്തി ഷാലമെയുടെ കൂടെ അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.’’ തന്മയ പറഞ്ഞു..

ഇതിനോടകം തന്നെ തന്മയയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് ഇതിൽ തന്മയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.


LATEST VIDEOS

Top News