NEWS

മോഹൻലാലിന്റെ റോളിൽ വീണ്ടും ചിരഞ്ജീവി....'ബ്രോ ഡാഡി' തെലുങ്കിലേക്ക്

News

സമീപകാലമായി നിരവധി മലയാള ചിത്രങ്ങളാണ് തമിഴിലും, തെലുങ്കിലുമായി റീമേക്ക് ചെയ്യപ്പെടുന്നത്. അതിൽ ഒന്നാണ് മലയാളത്തിൽ സൂപ്പർഹിറ്റായ 'ലൂസിഫർ'. ചിരഞ്ജീവി നായകനായി 'ഗോഡ് ഫാദർ' എന്ന പേരിൽ തെലുങ്കിൽ പുറത്തുവന്ന ഈ ചിത്രം തമിഴിലും റിലീസാവുകയുണ്ടായി. മോഹൻരാജ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നയൻതാരയായായിരുന്നു നായകിയായി അഭിനയിച്ചത്.എന്നാൽ മലയാള 'ലൂസിഫറി'നെ പോലെ തെലുങ്കിലും, തമിഴിലും വിജയം കൊയ്യുവാൻ സാധിച്ചില്ല.

ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ നായകനാക്കി പൃഥിവിരാജ് സംവിധാനം ചെയ്തു, ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുകയും ചെയ്ത 'ബ്രോ ഡാഡി' തെലുങ്കിൽ റീമേക്ക് ചെയ്യാനിരിക്കുകയാണ് എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്. ചിരഞ്ജീവി തന്നെയാണത്രെ ഈ ചിത്രത്തിലും മലയാളത്തിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്ക് സിനിമയിലെ മുൻനിര താരങ്ങളായ നാഗാർജുന, രവി തേജ, നാഗ ചൈതന്യ തുടങ്ങിയവരെ വെച്ച് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കല്യാണ്‍ കൃഷ്ണയാണത്രെ  'ബ്രോ ഡാഡി'യെ തെലുങ്കിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലേക്കുള്ള മറ്റു താരങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞതും ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്!


LATEST VIDEOS

Top News