മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് വിക്രം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ 2 ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങ് നടന്നിരുന്നു. സിനിമയിലെ താരങ്ങളെല്ലാം പരിപാടിക്ക് എത്തിയിരുന്നു. ഇപ്പോൾ വൈറലാവുന്നത് വിക്രമിന്റെ പുത്തൻ ലുക്കാണ്.
താടിയും മുടിയും നീട്ടി കൂൾ ലുക്കിലാണ് താരം എത്തുന്നത്. തീരെ മെലിഞ്ഞ രൂപത്തിലാണ് താരത്തെ കാണുന്നത്. പച്ച സ്യൂട്ടും കോട്ടും അണിഞ്ഞ് സ്റ്റാലിഷ് ലുക്കിലാണ് താരം പരിപാടിക്ക് എത്തിയത്. ചടങ്ങിലേക്ക് താരം എത്തുന്നതിന്റെ വിഡിയോയും പുറത്തുവന്നു.
താരങ്ങൾ ഒന്നിച്ച് സ്വകാര്യ വിമാനത്തിൽ ചടങ്ങിന് പോകുന്നതിന്റെ ചിത്രങ്ങളും എത്തി. വിമാനത്തിൽ മറ്റു താരങ്ങൾക്കൊപ്പം പോസ് ചെയ്യുന്ന വിക്രമിനെയാണ് ചിത്രത്തിൽ കാണുന്നത്. വെള്ള കുർത്ത ധരിച്ചുള്ള താരത്തിന്റെ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. പാ രഞ്ജിത്ത് ചിത്രം തങ്കലാന് വേണ്ടിയാണ് വിക്രമിൻറെ ഈ രൂപമാറ്റം.