NEWS

രജനിക്ക് വില്ലനായി 'ചിയാൻ' വിക്രം?

News

രജനികാന്ത് അഭിനയിച്ച്‌ അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം 'ജയിലർ' ആണ്. 'ബീസ്റ്റ്' എന്ന  ചിത്രത്തിന് ശേഷം  നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റിൽ റിലീസാകും.ഈ സിനിമയ്ക്കു ശേഷം രജനികാന്ത്  അതിഥി വേഷത്തിൽ എത്തുന്ന സിനിമ 'ലാൽ സലാം' ആണ്. ഇതിൽ മൊയ്തീൻ ബായ് എന്ന കഥാപാത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ വിഷ്ണുവിശാൽ, വിക്രാന്ത് എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. 'ലൈക്ക പ്രൊഡക്ഷൻ'സാണ് നിർമ്മാണം.

ഈ ചിത്രത്തിന് ശേഷം രജനികാന്ത് കഥാനായകനാകുന്ന ചിത്രം നിർമ്മിക്കുന്നതും 'ലൈക്ക പ്രൊഡക്ഷൻസ്' തന്നെയാണ്. ഇത് രജനികാന്തിന്റെ 170-മത്തെ ചിത്രമാണ്. സൂര്യ നായകനായി വന്ന 'ജയ് ബീം' എന്ന ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രജനികാന്ത്, ജ്ഞാനവേൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഈയിടെ പുറത്തുവരികയുണ്ടായി. 'പൊന്നിയിൻ സെൽവൻ', ഇപ്പോൾ നിർമ്മാണത്തിലുള്ള 'ഇന്ത്യൻ-2' തുടങ്ങിയ ചിത്രങ്ങളെ പോലെ രജനികാന്ത് നായകനാകുന്ന ഈ ചിത്രവും ബിഗ് ബഡ്ജറ്റിലാണ് ലൈക്ക നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള നടീ, നടന്മാരെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് സംവിധായകൻ ജ്ഞാനവേൽ. ഈ ചിത്രത്തിൽ കഥാനായകനായി വരുന്ന രജനിയുടെ കഥാപാത്രത്തിന് സമമായ തരത്തിലുള്ളതാണത്രേ വില്ലൻ കഥാപാത്രവും. അതിനാൽ ഇതിൽ മുൻനിര നടന്മാരിൽ ഒരാളെ അവതരിപ്പിക്കാനാണത്രെ ജ്ഞാനവേൽ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ജ്ഞാനവേൽ  'ചിയാൻ' വിക്രമുമായി ചിത്രത്തെക്കുറിച്ചും, കഥയിൽ വരുന്ന വില്ലൻ കഥാപാത്രം കുറിച്ചും സംസാരിച്ചുവെന്നും, നായകനെപോലെ പ്രാധാന്യമുള്ള വില്ലൻ കഥാപാത്രം എന്നതിനാൽ 'ചിയാൻ'  വിക്രം അതിൽ അഭിനയിക്കാൻ സമ്മതിച്ചുവെന്നുമാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന  റിപ്പോർട്ടുകൾ.  ഇതിനായി ചിയാൻ വിക്രമിന് 50 കോടി രൂപ പ്രതിഫലം നൽകാനും 'ലൈക്ക' കമ്പനി മുന്നോട്ട് വന്നിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്. ലൈക്ക നിർമ്മിച്ച 'പൊന്നിയിൻ സെൽവൻ' രണ്ടു ഭാഗങ്ങളിലും വിക്രം പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചിരുന്നു എന്നത് ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്. വിക്രം,  രജനിക്ക് വില്ലനായി അഭിനയിക്കുന്നതു കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും കോളിവുഡിൽ ഇപ്പോൾ ഈ വാർത്തയാണ് സംസാര വിഷയമായിരിക്കുന്നത്.


LATEST VIDEOS

Top News