NEWS

'ചിയാൻ' വിക്രമിന്റെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റ്...

News

സിദ്ധാർഥ് നായകനായി ഈയിടെ പുറത്തുവന്ന 'ചിത്ത' തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്.യു.അരുൺകുമാറാണ് 'വിക്രം-62' സംവിധാനം ചെയ്യുന്നത്.

'ചിയാൻ' വിക്രം നായകനാകുന്ന 'ധ്രുവനക്ഷത്രം' നവംബർ 24-നും, 'തങ്കലാൻ' ജനവരി മാസം 26-നും റിലീസാകാനിരിക്കുകയാണ്. ഈ ചിത്രങ്ങളെ തുടർന്ന് വിക്രം അഭിനയിക്കാനിരിക്കുന്ന തന്റെ 62-മത്തെ   ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്. തമിഴിൽ വിജയ്സേതുപതി നായകനായി വന്ന  'പണ്ണയാരും പദ്മിനിയും', 'സേതുപതി', 'സിന്ദുബാദ്', സിദ്ധാർഥ് നായകനായി ഈയിടെ പുറത്തുവന്ന 'ചിത്ത' തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്.യു.അരുൺകുമാറാണ് 'വിക്രം-62' സംവിധാനം ചെയ്യുന്നത്.

വിക്രമിനെ നായകനാക്കി 'ഇരുമുഖൻ', 'സാമി സ്‌ക്വയർ' തുടങ്ങി തമിഴിലുംഎം മലയാളത്തിലുമായി  നിരവധി ചിത്രങ്ങൾ നിർമ്മിച്ച ഷിബു തമീനിന്റെ മകൾ റിയ ഷിബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകന്മാരിൽ ഒരാളായ ജി.വി.പ്രകാശാണ് സംഗിതം നൽകുന്നത്. ഒരു വീഡിയോ മൂലമാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ  മറ്റുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.


 വിക്രമിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന 'ധ്രുവനക്ഷത്രം', 'തങ്കലാൻ' എന്നീ ചിത്രങ്ങൾ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. അതുപോലെ വിക്രമും, എസ്.യു.അരുൺകുമാറും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രവും വ്യത്യസ്‍ത ചിത്രമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.


LATEST VIDEOS

Top News