NEWS

ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളന്റെ ഓപ്പണ്‍ഹെയ്മർ

News

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാരിക്കൂട്ടി  ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ. മികച്ച സംവിധായകൻ, നടൻ, ഒറിജിനൽ സ്കോർ  തുടങ്ങി പ്രധാന പുരസ്കാരങ്ങളെല്ലാം ചിത്രം സ്വന്തമാക്കി.  ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ്. കിലിയൻ മർഫിയാണ് മികച്ച നടൻ.  ജെ. റോബർട്ട് ഓപ്പൺഹെയ്മറെ വെള്ളിത്തിരയിൽ അനശ്വരമാക്കിയതാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓപ്പൺഹെയ്മറിനു സ്കോർ ഒരുക്കിയത് ലഡ്‌വിഗ് ഗൊരാൻസൺ ആണ്. ഓപ്പൺഹെയ്മറിൽ നെഗറ്റിവ് വേഷത്തിലെത്തി ഞെട്ടിച്ച റോബർട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ.

മ്യൂപുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി മാറി. സിക്കൽ കോമഡി വിഭാഗത്തിൽ ബാർബിയായി എത്തിയ മാർഗറ്റ് റോബിയുടെ പ്രകടനത്തെ പിന്നിലാക്കിയാണ് എമ്മ സ്റ്റോൺ പുരസ്കാരത്തിന് അർഹയായത്. ദ് ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ മേരി ലാംപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി.ദ് ബോയ് ആൻഡ് ദ് ഹീറോ ആണ് മികച്ച അനിമേഷൻ ചിത്രം. അനാറ്റമി ഓഫ് ഫാളിലൂടെ ജസ്റ്റിൻ ട്രൈറ്റും ആർതർ ഹരാരിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. അനാറ്റമി ഓഫ് ഫാളിനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം. 

ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ബാർബി സ്വന്തമാക്കി. ഈ വർഷം മുതലാണ് ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് എന്ന വിഭാ​ഗം അവാർഡ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയത്. ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനമാണ് ഒറിജനൽ സോങ് ആയി തിരഞ്ഞെടുത്തത്.

നെറ്റ്ഫ്ലിക്സ് ലിമിറ്റഡ് സീരിസ് ‘ബീഫ്’, ഹുളു കോമഡി ഡ്രാമ സീരിസ് ദ് ബിയർ എന്നിവയാണ് ടെലിവിഷൻ പുരസ്കാരങ്ങളിൽ നേട്ടം കൊയ്തത്. കൊറിയൻ സംവിധായകനായ ലീ സങ് ജിൻ ഒരുക്കിയ നെറ്റ്ഫ്ലിക്സ് ലിമിറ്റഡ് സീരിസ് ‘ബീഫ്’ ആണ് ടിവി സീരിസുകളിലെ പുരസ്കാരങ്ങളിൽ തിളങ്ങിയത്. സീറ്റവൻ യോൻ, അലി വോങ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബീഫ് ഒരു ബ്ലാക്ക് കോമഡി ഡ്രാമയാണ്. ഗോൾഡൻ ഗ്ലോബിൽ നോമിനേഷൻ ലഭിച്ച മൂന്ന് പുരസ്കാരങ്ങളും സീരിസ് സ്വന്തമാക്കുകയുണ്ടായി. ഹുളുവിനു വേണ്ടി ക്രിസ്റ്റഫർ സ്റ്റോറെർ ഒരുക്കിയ കോമഡി ഡ്രാമ സീരിസ് ആണ് ദ് ബിയർ. ഷെഫ് ആയ കാർമി എന്ന യുവാവിന്റെ ജീവിതമാണ് സീരിസിന്റെ പ്രമേയം.

∙മികച്ച ടിവി സീരിസ് (മ്യൂസിക്കൽ–കോമഡി): ദ് ബിയർ

∙മികച്ച ലിമിറ്റഡ് സീരിസ്: ദ് ബിയർ

∙മികച്ച ടിവി സീരിസ് (ഡ്രാമ): സസെഷൻ

∙മികച്ച നടൻ (ഡ്രാമ): കീരാൻ കൾകിൻ (സസെഷൻ)

∙മികച്ച നടി (മ്യൂസിക്കൽ–കോമഡി):  അയൊ എഡിബിരി (ദ് ബിയർ)

∙മികച്ച നടി (ഡ്രാമ):  സാറ സ്നൂക് (സസെഷൻ)

∙മികച്ച സഹനടി (ഡ്രാമ): എലിസബത്ത് ഡെബിക്കി (ദ് ക്രൗൺ)

∙മികച്ച നടൻ (മ്യൂസിക്കൽ–കോമഡി): ജെറെമി അല്ലെൻ (ദ് ബിയർ)

ഷമികച്ച സഹനടൻ  (ഡ്രാമ): മാത്യു മക്ഫെഡ്യെൻ (സസെഷൻ)

∙മികച്ച നടൻ (ലിമിറ്റഡ് സീരിസ്): സ്റ്റീവൻ യോൻ (ബീഫ്)

∙മികച്ച നടി (ലിമിറ്റഡ് സീരിസ്): അലി (ബീഫ്)


LATEST VIDEOS

Top News