NEWS

സിനിമ തന്നെയാണ് കരിയറെങ്കിലും മറ്റൊരു പ്രൊഫഷന്‍ കൂടി മെയിന്‍റെയിന്‍ ചെയ്യുന്നു -Jayashree Sivadhas

News

ജയശ്രീക്ക് അഭിനയത്തിനോട് താല്‍പ്പര്യം ഉണ്ടായത് എങ്ങനെയാണ്?

സത്യം പറയട്ടെ, അഭിനയത്തിനോട് താല്‍പ്പര്യം തോന്നിയ നിമിഷത്തെക്കുറിച്ച് എനിക്കറിയില്ല. എന്നാല്‍, ഡാന്‍സിനോട് ഒരിഷ്ടം തോന്നിയ നിമിഷം ഞാനോര്‍ക്കുന്നുമുണ്ട്. കുട്ടിക്കാലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം കാണാന്‍ പോയ ശേഷം വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ആ ഡാന്‍സിന്‍റെ മൂമെന്‍റ്സ് ചെയ്തുനോക്കുവാനുള്ള ഒരു താല്‍പ്പര്യം എനിക്കുണ്ടായിരുന്നു.

പിന്നീട് കുറെ കഴിഞ്ഞാണ് സിനിമ ശ്രദ്ധിച്ചതും അഭിനയിച്ചതുമൊക്കെ. എന്‍റെ അച്ഛന് സിനിമയുമായി ബന്ധപ്പെട്ട ചിലരെ പരിചയവും അടുപ്പവുമൊക്കെയുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ സിനിമയിലെത്തിയത്.

പഠനകാലത്ത് യുവജനോത്സവവേദികളിലൊക്കെ പങ്കെടുക്കുമായിരുന്നോ?

യുവജനോത്സവങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോണോ ആക്ടില്‍ പങ്കെടുത്തു. അത് സബ്ജില്ലാതലത്തില്‍ ആദ്യമായി പങ്കെടുത്തതാണ്. അതിനും മുമ്പെ സ്ക്കൂള്‍തലത്തില്‍ നൃത്തം, നാടകം തുടങ്ങിയതിലെല്ലാം പങ്കെടുക്കുമായിരുന്നു. പില്‍ക്കാലത്ത് ജില്ലാതലത്തില്‍ ഗ്രൂപ്പ് ഡാന്‍സ്, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ പ്രോഗ്രാമിലും ചേര്‍ന്നിട്ടുണ്ട്. സ്റ്റേറ്റ് ലെവലില്‍ നാടകം, തിരുവാതിരകളി എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. എ ഗ്രേഡ് കിട്ടിയിട്ടുമുണ്ട്.

ആദ്യ സിനിമ ഏതായിരുന്നു?

ഒരിടത്തൊരു പുഴയുണ്ട് എന്നൊരു സിനിമയില്‍ അഭിനയിക്കാനാണ് ഞാനാദ്യമായി സെലക്ട് ചെയ്യപ്പെടുന്നത്. അതിനുശേഷം 'ചക്കരമുത്ത്' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതില്‍ കാവ്യചേച്ചിയുടെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്. ഭ്രമരം, മിന്നാമിന്നിക്കൂട്ടം, ഡോക്ടര്‍ ലൗ,  അസുരവിത്ത്, ഇടുക്കി ഗോള്‍ഡ്, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ആക്ഷന്‍ ഹീറോ ബിജു, 2018, ഇടിയന്‍ ചന്തു.. തുടങ്ങിയ സിനിമകളിലും തുടര്‍ന്നഭിനയിച്ചു.. സിനിമ തന്നെയാണ് കരിയറെങ്കിലും മറ്റൊരു പ്രൊഫഷന്‍ കൂടി മെയിന്‍റെയിന്‍ ചെയ്യുന്നു.

 


LATEST VIDEOS

Interviews